1912 ജനുവരി 24 -ബുധൻ
പുതിയതായി ഇവിടെ വന്ന കരിങ്കൽ ശിൽപത്തിൽ ഇന്നാദ്യമായി തൊട്ടു. മ്യൂസിയത്തിലത് വന്നിട്ട് ഒരാഴ്ച്ചയോളമായെങ്കിലും ഇന്നാണ് അതിനെ നേരാംവണ്ണം ഒന്ന് കാണാനും തൊടാനും അവസരം ഒത്ത് കിട്ടിയത്. കൃത്യമായി പറഞ്ഞാൽ രാവിലെ 11 മണിക്ക്. ഇതിന്റെ പിന്നിലുള്ള ചരിത്രവും ഇവളാരാണെന്നും എനിക്കറിയില്ല. പേടി തോന്നും കണ്ടാൽ. കഴുത്തിൽ തലയോടുകൾ കൊരുത്ത മാല, ശരീരത്തിൽ അവിടവിടെ പാമ്പുകൾ, നീണ്ട മുടി...ഞെട്ടിപ്പോകുമെങ്കിലും കണ്ണുടക്കിപ്പോകുന്ന ചിലതൊക്കെ ഈ ശിൽപ്പത്തിലുണ്ട്.
1919 മാർച്ച് 3 - തിങ്കൾ
വൈകുന്നേരം മ്യൂസിയം അടയ്ക്കാൻ ഒരുങ്ങുമ്പോഴാണ് കഴുത്തിൽ ഒരു ചിലന്തി കടിച്ചു തൂങ്ങിക്കിടക്കുന്നത് കണ്ടത്. അതിനെയെടുത്ത് ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. ഇന്നത്തെ ജോലി കഴിഞ്ഞു.
1928 നവംബർ 16 - വെള്ളി
ഇതിനെ കാട്ടിനുള്ളിലെ കരിയിലപ്പാടത്തിനുള്ളിൽ നിന്നാണ് കണ്ടെടുത്തതെന്ന് പഴയ ഒരു ഡയറിയിൽ എഴുതിക്കണ്ടു. മ്യൂസിയത്തിനടുത്തുള്ള ഈ ഭീകര വനമാകുമോ അത്. ആരാണ് ഒരു യുക്തിയുമില്ലാതെ ഒരു കാഴ്ചബംഗ്ലാവ് ആരും വരാനിടയില്ലാത്ത ഈ സ്ഥലത്ത് പണിത് വച്ചത്...!!!
1935 ആഗസ്റ്റ് 14 - ബുധൻ
...സുന്ദരിയാണ്.
1937 ഫെബ്രുവരി 11 - വ്യാഴം
സംഭവം ശെരിയാണ് അവളുടെ ചുണ്ടുകളിൽ ചോറിന്റെ കഷ്ണങ്ങൾ പറ്റിയിരിപ്പുണ്ടായിരുന്നു. എന്തായാലും ഒരു പ്രതിമ അദ്ഭുതമൊന്നും കാണിക്കാൻ പോകുന്നില്ല. ഇന്നാണെങ്കിൽ എന്നത്തേയും പോലെ തന്നെ സന്ദർശകരായിട്ട് ആരുമുണ്ടായിരുന്നില്ല. പിന്നാരാണവൾക്ക് ചോറ് വാരിക്കൊടുക്കാൻ...!!! തുടച്ചു കളയുക എന്നതാണ് എന്റെ ജോലി. ഞാനത് ഭംഗിയായി ചെയ്തിട്ടുണ്ട്. ഇന്ന് നല്ല ക്ഷീണം തോന്നുന്നു. വേഗം ഉറങ്ങണം.
1947 ആഗസ്റ്റ് 15 - വെള്ളി
ആ മുറിയിൽ കയറുമ്പോൾ ആരോ പിന്തുടരുന്നത് പോലെ...
1954 മെയ് 22 - ശനി
അങ്ങേര് പറഞ്ഞത് ശരിയായിരിക്കണം. അവരൊരു പ്രത്യേക ആൾക്കാർ തന്നെ. കാട്ടിനുള്ളിൽ എവിടെയോ ആണ് താമസം. പല്ലുകൾക്ക് നല്ല വെളുപ്പാണ്. ഈ ശിൽപം കാട്ടിനുള്ളിൽ നിന്നും എടുത്ത് ഇവിടെ വച്ചത് കാരണം ഇക്കൂട്ടരുടെ ചില ക്രിയകൾക്ക് തടസ്സം വന്നിരിക്കണം. ഇവിരെക്കുറിച്ച് വിശദമായി ഏതോ ഒരു പഴയ ഡയറിയിൽ ഞാൻ വായിച്ചിരുന്നു. ഇന്ന് രാവിലെ തന്നെ ശിൽപം അവര് തിരിച്ചു കൊണ്ട്ത്തന്നു. യോനിഭാഗം അൽപം കൊത്തി വലുതാക്കിയിട്ടുണ്ട്.
1961 ഒക്ടോബർ 2 - തിങ്കൾ
പല തവണ തൂപ്പുകാരിയോട് പറഞ്ഞതാണ് ഇതിന്റെ ചുവട്ടിൽ ചവച്ച് തുപ്പരുതെന്ന്. ഇന്ന് അവരുമായി ചെറിയ ഒരു കശപിശയുണ്ടായി.
1969 ഡിസംബർ 19- ചൊവ്വ
കാട്ടിലെ മരങ്ങളിലെല്ലാം ഇവളെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതായി ഇന്ന് പുലർച്ചെ സ്വപ്നം കണ്ടു.
1975 ജൂലയ് 27 - ഞായർ
പ്രതിമയുടെ പുറത്ത് പറ്റിയിരുന്ന ചോര രാത്രിയിൽ കഴുകിക്കളഞ്ഞു. ശവം കാട്ടിനുള്ളിലെ കൂവളത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. മരത്തിന്റെ അടയാളം മനസ്സിലുണ്ട്.
1981 മാർച്ച് 20 - വെള്ളി
വൃത്തികെട്ട ഈ സാധനം കാരണം ഒരു സ്വൈര്യവുമില്ല. ഇന്ന് ഡയരക്ടർ എന്നോട് ചൂടായി. അതിന്റെ പിൻഭാഗത്ത് ആരോ ചുവന്ന കല്ല് വച്ച് കുത്തിവരച്ചിരിക്കുന്നുവെന്ന്. എന്റെ നോട്ടക്കുറവ് കൊണ്ടാണെന്ന്. മുകളിലത്തെ നിലയിലെ "മാർബിളിലെ കുതിര" യ്ക്കും "പാപത്തിന്റെ ആലിംഗന" ത്തിനും ഒന്നുമില്ലാത്ത എന്ത് പ്രത്യേകതയാണ് ഈ ചവറിനുള്ളത്.
1986 ജൂണ്‍ 25 - ബുധൻ
കഴിഞ്ഞ കാലങ്ങളിലെപ്പോഴോ ഈ മ്യൂസിയം നിൽക്കുന്നിടത്ത് വന്ന് കാക്കകൾ കൂട്ടമായി മരങ്ങളിൽ തലയിടിച്ച് ആത്മഹത്യ ചെയ്തിരുന്നുവത്രേ. ഞാനത് വിശ്വസിച്ചിട്ടില്ല. ഇതേതോ ആത്മഹത്യ ചെയ്ത സ്ത്രീയാണോ?
1991 ഏപ്രിൽ 11 - വ്യാഴം
അവളുടെ കറുത്ത ഇടത്തെ തോളിൽ ഇന്നാദ്യമായി വിള്ളലുകൾ കണ്ടു.