Thursday, November 21, 2013
Sunday, November 10, 2013
പ്യൂമിസ്
(പ്യൂമിസ്: വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു തരം പാറ)
എത്രാമത്തെ നിലയിലാണ് ഇങ്ങനെ തൂങ്ങി നില്ക്കുന്നത് എന്ന് തിട്ടമില്ല. എന്തായാലും നല്ല ഉയരത്തിലാണ്. പക്ഷെ, എത്ര പൊക്കത്തിലായാലും ഈ ചുവരുകളുടെ ഉയരം മാത്രമേ അനുഭവപ്പെടുന്നൊള്ളൂ . അല്പ്പം പഴക്കമുള്ള കെട്ടിടമാണ്. കോണ്‍ക്രീറ്റ് മേൽക്കൂരയിൽ തുരുമ്പിച്ച ഇരുമ്പ് കമ്പികൾ തെളിഞ്ഞിട്ടുണ്ടെന്നുമുറപ്പാണ്. കാരണം എക്സ്ട്രോക്കുലാർ പേശികളിൽ തുരുമ്പിന്റെ പരുപരുപ്പ് അറിയുന്നുണ്ട്. ഒരു പക്ഷെ ആ കമ്പികളിൽ ആയിരിക്കും തൂക്കിയിട്ടിരിക്കുന്നത്. അനേകം ഒപ്റ്റിക് നാഡികളും ധമനികളുമൊക്കെ ചുറ്റിക്കെട്ടി...സ്ക്ലീറയുടെ പിൻഭാഗത്ത് സിമെന്റ് തരികൾ വീണിട്ടുണ്ടാകണം; ചൊറിയുന്നുണ്ട്. ലെൻസിൽ നേരിയ ചൂടടിക്കുന്നുണ്ട് (സമയം രാവിലെ 6.21 ആയതേ ഉള്ളെങ്കിലും). ഈ കിടപ്പിൽ മുകളിൽ നിന്നുള്ള ദൃശ്യം (Top View ) മാത്രമേ സാധ്യമാവുകയുള്ളൂ. എന്നാലും കാഴ്ച വ്യക്തമാണ്.
നോർമൽ വിഷൻ:
സമചതുരാകൃതിയിലുള്ള ഒരു ചെറിയ മുറി. അറ്റാച്ച്ഡ് ബാത്ത് റൂമിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നു. ഇളം നീല നിറത്തിലുള്ള റ്റൈൽസ് പാകിയിരിക്കുന്നു. വെള്ള വലിച്ച ചുമരുകളാണെങ്കിലും പഴക്കം മൂലം മിക്കയിടങ്ങളിലും പൊട്ടലുകളും, വിള്ളലുകളും കറകളുമൊക്കെ വ്യക്തമാണ്. (പ്രത്യേകിച്ച് മുകളിലെ മൂലകളിൽ). ജനലും മുറിയുടെ കതകും അടഞ്ഞ് കിടക്കുന്നു. മുറിയുടെ മൂലയിൽ കൂടിക്കിടക്കുന്ന വെള്ളക്കടലാസുകൾ നീലയുടെ പശ്ചാത്തലത്തിൽ എഴുന്ന് നില്ക്കുന്നു. ഒരരിക് ചേർന്ന് ചാരനിറത്തിലുള്ള ഒരിരുമ്പ് കട്ടിൽ കിടപ്പുണ്ട്. അതിൽ ഓറഞ്ച് വിരിപ്പുള്ള മെത്തയും. മെത്തയിൽ ഏകദേശം 15- 16 വയസ്സ് പ്രായമുള്ള ഒരാണ്‍കുട്ടി കിടക്കുന്നുണ്ട്. ആണാണെന്ന്, പക്ഷെ അത്രയ്ക്ക് ഉറപ്പിച്ച് പറയാൻ സാധ്യമല്ല കാരണം ലെൻസിൽ നല്ല ചൂടടിക്കുന്നത് കാഴ്ച്ചയെ മങ്ങിക്കുന്നുണ്ട്. അവനിട്ടിരിക്കുന്നത് ഷർട്ടും പാന്റ്സും ആണെന്ന് തോന്നുന്നു.നല്ല ഉറക്കത്തിലാണോ അതോ മരിച്ച് കിടക്കുവാണോ എന്നറിയില്ല. ഇത്ര സമയത്തിനുള്ളിൽ അവന്റെ ശരീരം വ്യക്തമായി അനങ്ങിയിട്ടില്ല.എന്നാൽ ശ്വാസം എടുക്കുന്നുണ്ടോ എന്ന് കാണാനും കഴിയുന്നില്ല. കട്ടിലിന്റെ അരികിൽ,തറയിൽ ഒരു ഭീമൻ തേനീച്ച പറ്റിയിരിപ്പുണ്ട്. വെള്ള പൂശിയ ചുവരുകൾക്കിടയിൽ ഇളം നീല പശ്ചാത്തലത്തിൽ ഓറഞ്ച് നിറമുള്ള വിരിപ്പിൽ ഒരാൾ - കണ്ണിന് രസമുള്ള കാഴ്ച തന്നെ.
സൂം 1x
സമചതുരാകൃതിയിലുള്ള ഒരു ചെറിയ മുറി. ഒരു വശത്ത് മറ്റൊരു റൂമിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നു; അതിന്റെ പകുതി ഭാഗം മാത്രമേ ദൃശ്യ പരിധിയിൽ വരുന്നൊള്ളൂ. (അറ്റാച്ച്ഡ് ബാത്ത് റൂം ആകാനാണ് സാധ്യത). ഇളം നീല നിറത്തിലുള്ള റ്റൈൽസ് പാകിയിരിക്കുന്നു. വെള്ള വലിച്ച ചുമരുകളാണെങ്കിലും പഴക്കം മൂലം മിക്കയിടങ്ങളിലും പൊട്ടലുകളും, വിള്ളലുകളും കറകളുമൊക്കെ വ്യക്തമാണ് (പ്രത്യേകിച്ച് മധ്യഭാഗത്തുള്ള അരികുകളിൽ). അടഞ്ഞു കിടക്കുന്ന ജനലിന്റെയും മുറിയുടെ കതകിന്റെയും പകുതി ഭാഗം ദൃശ്യമാണ്. മുറിയുടെ മൂലയ്ക്ക് എന്തോ കൂടിയിട്ടിരിക്കുന്നതിന്റെ ഭാഗങ്ങൾ, വെളുത്ത തുണിക്കഷ്ണങ്ങൾ ആണെന്ന് തോന്നുന്നു, നീലയുടെ പശ്ചാത്തലത്തിൽ എഴുന്ന് നില്ക്കുന്നു. ഒരരിക് ചേർന്ന് ചാരനിറത്തിലുള്ള ഒരിരുമ്പ് കട്ടിൽ കിടപ്പുണ്ട്. അതിൽ ഓറഞ്ച് വിരിപ്പുള്ള മെത്തയും. മെത്തയിൽ 35 വയസ്സ് പ്രായമുള്ള ഒരാൾ കിടക്കുന്നുണ്ട്. അയാളിട്ടിരിക്കുന്നത് പച്ച ചെക്ക് ഷർട്ടും വെള്ളമുണ്ടുമാണ്. ഇടത്തേ കൈ കട്ടിലിന് പുറത്തേയ്ക്ക് വീണിട്ടുണ്ട് . കണ്ണും വായും തുറന്നിരിക്കുകയാണ്. ആള് മരിച്ചത് തന്നെ. അയാളുടെ ഹൃദയത്തിന്റെ ഭാഗത്ത് എന്തോ പൊങ്ങി നിൽക്കുന്നു .കട്ടിലിന്റെ അരികിൽ ഫാൻ അടർന്നു വീണു കിടക്കുന്നു. തറയിൽ ഒരു കറുത്ത തുണി / കടലാസ് എന്തിലോ നനഞ്ഞ് കിടപ്പുണ്ട്. ആത്മഹത്യയ്ക്ക് ഉപയോഗിച്ച വിഷമായിരിക്കണം. അയാളുടെ കാലുകളിൽ മഞ്ഞ നിറത്തിൽ നക്ഷത്ര ചിഹ്നങ്ങൾ കൃത്യമായി കാണാം. ചെറുപ്പത്തിൽ അയാളെ അയാളുടെ അച്ഛൻ നക്ഷത്രങ്ങൾ പച്ചകുത്തി പീഡിപ്പിച്ചിരുന്നു. വെള്ള പൂശിയ ചുവരുകൾക്കിടയിൽ ഇളം നീല പശ്ചാത്തലത്തിൽ ഓറഞ്ച് നിറമുള്ള വിരിപ്പിൽ മഞ്ഞ നക്ഷത്രങ്ങൾ പച്ചകുത്തിയ കറുത്ത ശരീരം- കണ്ണിനും തലച്ചോറിനും രസം പകരുന്ന ഒരു കാഴ്ച.
സൂം 2x
ചതുരാകൃതിയിലുള്ള ചാരനിറത്തിലുള്ള ഒരിരുമ്പ് കട്ടിൽ. ചാര നിറമടിച്ച കട്ടിലാണെങ്കിലും പഴക്കും മൂലം മിക്കയിടങ്ങളിലും നിറമിളകി ഇരുമ്പിന്റെ തനിനിറം വ്യക്തമാണ്. വെള്ള പൂശിയ ചുവരിനോട് അത് ചേർന്ന് കിടക്കുന്നു. അതിൽ ഓറഞ്ച് വിരിപ്പുള്ള മെത്തയും. അതിൽ 27 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ കിടക്കുന്നുണ്ട്. അവൾ നഗ്നയാണ്. അരയ്ക്ക് താഴേക്ക് ഓറഞ്ച് നിറമുള്ള വിരിപ്പിട്ട് മറച്ചിരിക്കുന്നു എന്നാൽ കാലുകൾ കാണാം. വളരെ കൃത്യമായി അവൾ കട്ടിലിൽ കിടക്കുന്നു. കണ്ണുകളും വായും അടച്ച് ഉറങ്ങുകയാണെന്നേ തോന്നൂ , പക്ഷെ അവൾ മരിച്ചു കിടക്കുകയാണ്. ശ്വാസം എടുക്കുന്നില്ല. അവർക്ക് ഒരു മുല മാത്രമേ ഉള്ളൂ.അവർക്ക് സ്തനാർബുദം ആയിരുന്നു. കട്ടിലിന്റെ അരികിൽ അവരുടെ തലയിൽ കുത്തിയിരുന്ന പരന്ന തിളങ്ങുന്ന സ്ലൈഡ് മുടിയിൽ നിന്നും ഇളകി വീണിട്ടുണ്ട്. വയറ്റിൽ ഒരു പിച്ചാത്തി കുത്തിയിറിക്കിയിരിക്കുന്നു. അതിന് ചുറ്റിനും ചോര കുമിള പൊട്ടി പതുക്കെ പുറത്തേയ്ക്കൊഴുകുന്നുണ്ട്. തറയിൽ ഒരു കറുത്ത കയ്യുറ ചോരയിൽ നനഞ്ഞ് കിടക്കുന്നു.കൊലയാളി ഉപയോഗിച്ചതാവണം. അവളുടെ വെളുത്ത കാലുകളിൽ പ്ലാസ്റിക് കയറിട്ട് മുറുക്കിയതിന്റെ പാടും പിന്നെ കയറിന്റെ പച്ച പെയിന്റ് പതിഞ്ഞതും കാണാം. കൈകളിൽ ചുവന്ന വളകൾ പോലെ ചോര ചത്ത് കിടക്കുന്നു. വയറ്റിൽ ചുവന്ന ചോരത്തടാകം. ഓറഞ്ച് നിറമുള്ള വിരിപ്പിൽ പടരുന്ന ചുവന്ന നിറം. കണ്ണിനും തലച്ചോറിനും മനസ്സിനും ഒരേ പോലെ കുളിര് നൽകുന്ന കാഴ്ച.
സൂം 3x (Maximum Zoom)
ചുവപ്പ് ....ചുവന്ന ദ്രാവകം ചെറിയ കുഴലുകളിലൂടെ ഒഴുകുന്നു. വെള്ളമല്ല, ചോരയാണ്.ഞരമ്പുകൾ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. മാംസം...അവയവങ്ങൾ... മലം... ആണെന്നോ പെണ്ണെന്നോ വ്യക്തമല്ല; മനുഷ്യനെന്ന് പോലും. ജീവനുണ്ടോ മരിച്ചോ എന്നും അറയില്ല.ഇതേത് ജീവി, എന്തവസ്ഥ?
ഒരു രസവുമില്ലാത്ത കാഴ്ച.
എത്രാമത്തെ നിലയിലാണ് ഇങ്ങനെ തൂങ്ങി നില്ക്കുന്നത് എന്ന് തിട്ടമില്ല. എന്തായാലും നല്ല ഉയരത്തിലാണ്. പക്ഷെ, എത്ര പൊക്കത്തിലായാലും ഈ ചുവരുകളുടെ ഉയരം മാത്രമേ അനുഭവപ്പെടുന്നൊള്ളൂ . അല്പ്പം പഴക്കമുള്ള കെട്ടിടമാണ്. കോണ്‍ക്രീറ്റ് മേൽക്കൂരയിൽ തുരുമ്പിച്ച ഇരുമ്പ് കമ്പികൾ തെളിഞ്ഞിട്ടുണ്ടെന്നുമുറപ്പാണ്. കാരണം എക്സ്ട്രോക്കുലാർ പേശികളിൽ തുരുമ്പിന്റെ പരുപരുപ്പ് അറിയുന്നുണ്ട്. ഒരു പക്ഷെ ആ കമ്പികളിൽ ആയിരിക്കും തൂക്കിയിട്ടിരിക്കുന്നത്. അനേകം ഒപ്റ്റിക് നാഡികളും ധമനികളുമൊക്കെ ചുറ്റിക്കെട്ടി...സ്ക്ലീറയുടെ പിൻഭാഗത്ത് സിമെന്റ് തരികൾ വീണിട്ടുണ്ടാകണം; ചൊറിയുന്നുണ്ട്. ലെൻസിൽ നേരിയ ചൂടടിക്കുന്നുണ്ട് (സമയം രാവിലെ 6.21 ആയതേ ഉള്ളെങ്കിലും). ഈ കിടപ്പിൽ മുകളിൽ നിന്നുള്ള ദൃശ്യം (Top View ) മാത്രമേ സാധ്യമാവുകയുള്ളൂ. എന്നാലും കാഴ്ച വ്യക്തമാണ്.
നോർമൽ വിഷൻ:
സമചതുരാകൃതിയിലുള്ള ഒരു ചെറിയ മുറി. അറ്റാച്ച്ഡ് ബാത്ത് റൂമിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നു. ഇളം നീല നിറത്തിലുള്ള റ്റൈൽസ് പാകിയിരിക്കുന്നു. വെള്ള വലിച്ച ചുമരുകളാണെങ്കിലും പഴക്കം മൂലം മിക്കയിടങ്ങളിലും പൊട്ടലുകളും, വിള്ളലുകളും കറകളുമൊക്കെ വ്യക്തമാണ്. (പ്രത്യേകിച്ച് മുകളിലെ മൂലകളിൽ). ജനലും മുറിയുടെ കതകും അടഞ്ഞ് കിടക്കുന്നു. മുറിയുടെ മൂലയിൽ കൂടിക്കിടക്കുന്ന വെള്ളക്കടലാസുകൾ നീലയുടെ പശ്ചാത്തലത്തിൽ എഴുന്ന് നില്ക്കുന്നു. ഒരരിക് ചേർന്ന് ചാരനിറത്തിലുള്ള ഒരിരുമ്പ് കട്ടിൽ കിടപ്പുണ്ട്. അതിൽ ഓറഞ്ച് വിരിപ്പുള്ള മെത്തയും. മെത്തയിൽ ഏകദേശം 15- 16 വയസ്സ് പ്രായമുള്ള ഒരാണ്‍കുട്ടി കിടക്കുന്നുണ്ട്. ആണാണെന്ന്, പക്ഷെ അത്രയ്ക്ക് ഉറപ്പിച്ച് പറയാൻ സാധ്യമല്ല കാരണം ലെൻസിൽ നല്ല ചൂടടിക്കുന്നത് കാഴ്ച്ചയെ മങ്ങിക്കുന്നുണ്ട്. അവനിട്ടിരിക്കുന്നത് ഷർട്ടും പാന്റ്സും ആണെന്ന് തോന്നുന്നു.നല്ല ഉറക്കത്തിലാണോ അതോ മരിച്ച് കിടക്കുവാണോ എന്നറിയില്ല. ഇത്ര സമയത്തിനുള്ളിൽ അവന്റെ ശരീരം വ്യക്തമായി അനങ്ങിയിട്ടില്ല.എന്നാൽ ശ്വാസം എടുക്കുന്നുണ്ടോ എന്ന് കാണാനും കഴിയുന്നില്ല. കട്ടിലിന്റെ അരികിൽ,തറയിൽ ഒരു ഭീമൻ തേനീച്ച പറ്റിയിരിപ്പുണ്ട്. വെള്ള പൂശിയ ചുവരുകൾക്കിടയിൽ ഇളം നീല പശ്ചാത്തലത്തിൽ ഓറഞ്ച് നിറമുള്ള വിരിപ്പിൽ ഒരാൾ - കണ്ണിന് രസമുള്ള കാഴ്ച തന്നെ.
സൂം 1x
സമചതുരാകൃതിയിലുള്ള ഒരു ചെറിയ മുറി. ഒരു വശത്ത് മറ്റൊരു റൂമിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നു; അതിന്റെ പകുതി ഭാഗം മാത്രമേ ദൃശ്യ പരിധിയിൽ വരുന്നൊള്ളൂ. (
സൂം 2x
ചതുരാകൃതിയിലുള്ള ചാരനിറത്തിലുള്ള ഒരിരുമ്പ് കട്ടിൽ. ചാര നിറമടിച്ച കട്ടിലാണെങ്കിലും പഴക്കും മൂലം മിക്കയിടങ്ങളിലും നിറമിളകി ഇരുമ്പിന്റെ തനിനിറം വ്യക്തമാണ്. വെള്ള പൂശിയ ചുവരിനോട് അത് ചേർന്ന് കിടക്കുന്നു. അതിൽ ഓറഞ്ച് വിരിപ്പുള്ള മെത്തയും. അതിൽ 27 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ കിടക്കുന്നുണ്ട്. അവൾ നഗ്നയാണ്. അരയ്ക്ക് താഴേക്ക് ഓറഞ്ച് നിറമുള്ള വിരിപ്പിട്ട് മറച്ചിരിക്കുന്നു എന്നാൽ കാലുകൾ കാണാം. വളരെ കൃത്യമായി അവൾ കട്ടിലിൽ കിടക്കുന്നു. കണ്ണുകളും വായും അടച്ച് ഉറങ്ങുകയാണെന്നേ തോന്നൂ , പക്ഷെ അവൾ മരിച്ചു കിടക്കുകയാണ്. ശ്വാസം എടുക്കുന്നില്ല. അവർക്ക് ഒരു മുല മാത്രമേ ഉള്ളൂ.
സൂം 3x (Maximum Zoom)
ചുവപ്പ് ....ചുവന്ന ദ്രാവകം ചെറിയ കുഴലുകളിലൂടെ ഒഴുകുന്നു. വെള്ളമല്ല, ചോരയാണ്.ഞരമ്പുകൾ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. മാംസം...അവയവങ്ങൾ... മലം... ആണെന്നോ പെണ്ണെന്നോ വ്യക്തമല്ല; മനുഷ്യനെന്ന് പോലും. ജീവനുണ്ടോ മരിച്ചോ എന്നും അറയില്ല.
ഒരു രസവുമില്ലാത്ത കാഴ്ച.
Thursday, October 10, 2013
മുറിക്കുള്ളിലെ മനുഷ്യൻ, മുറിക്ക് പുറത്തെ മനുഷ്യൻ
1
പതിവിലും പത്തു മിനിട്ട് നേരത്തെ അതായത്, രാവിലെ 6.10 ന് അയാൾ കണ്ണ് തുറന്നു. പതിവ് പോലെ അയാൾ താമസിക്കുന്ന കുഞ്ഞ്മുറിയിലെ ചുമരുകൾക്ക് പച്ച നിറമായിരുന്നു. അതിനുള്ളിലെ മെത്തയിട്ട ഇരുമ്പ് കട്ടിലിൽ അയാൾ തിരിഞ്ഞു കിടന്നു. വർഷങ്ങളായി മാറ്റിയിട്ടില്ലാത്ത മെത്തയുടെ പ്ലാസ്റ്റിക് കവർ കലമ്പി. പകുതി ഉറക്കത്തിലും പകുതി വെളിവിലുമായി ഒരു കിനാവ് അയാളിൽ വളരാനാരംഭിച്ചു.
ആരോ ഒരാൾ വളരെ ധൃതിപ്പെട്ട് അയാളുടെ ചെറിയ മുറിയിൽ എന്തിനോ വേണ്ടി തപ്പിനടക്കുന്നു. നിർത്താതെ ഇടിക്കുന്ന ഒരു ഡീസൽ ഓട്ടോയുടെ കട കട ശബ്ദം പശ്ചാത്തലത്തിൽ ഉയർന്നു കേൾക്കാം. ഇരുമ്പ് മേശയിലെ പച്ചവിരിപ്പ് ഉയർത്തി, ചട്ടയില്ലാത്ത പുസ്തകങ്ങൾ വാരിവലിച്ചിട്ട് ആ എന്തോ ഒന്നിന് വേണ്ടി അയാളുടെ കൈകൾ പരത്തി നടന്നുകൊണ്ടിരുന്നു. ഓട്ടോയിൽ നിന്നും കൂർത്ത ഹോണ്‍ ശബ്ദം അതിന്റെ എഞ്ചിന്റെ ഒച്ചയെ തോൽപ്പിച്ച് കൊണ്ട് മുഴങ്ങി. മുറിയിൽ തിരച്ചിലിന്റെ കോലാഹല ശബ്ദം. ഒടുവിൽ അത്രെയും നേരം തന്റെ കണ്മുന്നിൽ, ചുവരിൽ തൂങ്ങിക്കിടന്ന ആരുടെയോ മുഷിഞ്ഞ പച്ച ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്തു കൊണ്ട് അയാൾ മുറി പൂട്ടി പുറത്തേയ്ക്കിറങ്ങി. ഏതോ ബഹുനില കെട്ടിടത്തിന്റെ (അയാൾ വേഗം മുറിക്ക് പുറത്തേയ്ക്ക് ചാടി പടികൾ ഇറങ്ങി തുടങ്ങിയതിനാൽ എത്രാമത്തെ നിലയിലാണ് അയാളുടെ മുറി എന്ന് കൃത്യമായി കാണാൻ കാഴ്ച്ചക്കാരന് കഴിഞ്ഞില്ല.) ആയിരത്തിലധികം വരുന്ന പടികളിൽ അയാളുടെ ബൂട്സ് ഇടതടവില്ലാതെ ഒച്ചയുണ്ടാക്കി. പുറത്തും തിടുക്കത്തിന്റെ കട കട ശബ്ദം. അയാളുടെ ബൂട്സിന്റെ ഒച്ചയും ഓട്ടോയുടെ ഒച്ചയും കാണിയെ സ്വപ്നത്തിന്റെ ആഴത്തിലേക്ക് കൊണ്ട് പോയി. അതിന്റെ രസത്തിൽ അയാൾ കട്ടിലിൽ പൂണ്ടു കിടന്നു. അയാൾ വേഗം വേഗം പടികളിറങ്ങേ, ആ വാഹനത്തിന്റെ ശബ്ദം പാരമ്യത്തിലെത്തുകയും പിന്നീടത് അകന്നു പോവുകയും ചെയ്തു. ഒറ്റയ്ക്കായിപ്പോയ കാലടി ശബ്ദത്തിനു പിന്നെ ആ സ്വപ്നത്തിനെ താങ്ങി നിറുത്താനായില്ല; അയാളുണർന്നു. ഉണർന്നയുടനെ അയാളുടെ കാതുകളിലേക്ക് 6.20 ന്റെ ഏതോ തീവണ്ടിയുടെ ശബ്ദം ഇരച്ചു കയറി. ആ ഓട്ടോ സ്വപ്നമായിരുന്നില്ല എന്നും, പകരം അയാള് താമസിക്കുന്ന ബഹുനിലകെട്ടിടത്തിന്റെയടുത്ത് നിന്നും പോയ ഏതോ ഒരോട്ടോ ആയിരുന്നെന്നും തിരിച്ചറിയാനാകാതെ, തീവണ്ടിയുടെ കഠിന ശബ്ദത്തിൽ, പതിവ് പോലെ അയാൾ ചെവിയിൽ വിരൽ തിരുകി എഴുന്നേറ്റിരുന്നു.
2
പതിവ് പോലെ (കഴിഞ്ഞ ദിവസം ഒഴിച്ച് നിർത്തിയാൽ) കൃത്യം 6.20 ന് അയാൾ കണ്ണ് തുറന്നു. തീവണ്ടിയുടെ ശബ്ദം സഹിക്കാനാകാതെ അയാൾ ചെവിയിൽ വിരൽ തിരുകി. അയാൾ താമസിക്കുന്ന കുഞ്ഞ്മുറിയിലെ ചുമരുകൾക്ക് പച്ച നിറമായിരുന്നു. അതിനുള്ളിലെ മെത്തയിട്ട ഇരുമ്പ് കട്ടിലിൽ അയാൾ തിരിഞ്ഞു കിടന്നു. വർഷങ്ങളായി മാറ്റിയിട്ടില്ലാത്ത മെത്തയുടെ പ്ലാസ്റ്റിക് കവർ കലമ്പി. പകുതി ഉറക്കത്തിലും പകുതി വെളിവിലുമായി ഒരു കിനാവ് അയാളിൽ വളരാനാരംഭിച്ചു.
ആരോ ഒരാൾ വളരെ ധൃതിപ്പെട്ട് അയാളുടെ ചെറിയ മുറിയിൽ എന്തിനോ വേണ്ടി തപ്പിനടക്കുന്നു. പുറത്ത് വിജനമായ റോഡ് . ഇരുമ്പ് മേശയിലെ പച്ചവിരിപ്പ് ഉയർത്തി, ചട്ടയില്ലാത്ത പുസ്തകങ്ങൾ വാരിവലിച്ചിട്ട് ആ എന്തോ ഒന്നിന് വേണ്ടി അയാളുടെ കൈകൾ പരത്തി നടന്നുകൊണ്ടിരുന്നു. മുറിയിൽ തിരച്ചിലിന്റെ കോലാഹല ശബ്ദം. ഒടുവിൽ അത്രെയും നേരം തന്റെ കണ്മുന്നിൽ കിടന്ന ആരുടെയോ മുഷിഞ്ഞ പച്ച ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്തു കൊണ്ട് അയാൾ മുറി പൂട്ടി പുറത്തേയ്ക്കിറങ്ങി. ഏതോ ബഹുനില കെട്ടിടത്തിന്റെ (അയാൾ വേഗം മുറിക്ക് പുറത്തേയ്ക്ക് ചാടി പടികൾ ഇറങ്ങി തുടങ്ങിയതിനാൽ എത്രാമത്തെ നിലയിലാണ് അയാളുടെ മുറി എന്ന് കൃത്യമായി കാണാൻ കാഴ്ച്ചക്കാരന് കഴിഞ്ഞില്ല.) ആയിരത്തിലധികം വരുന്ന പടികളിൽ അയാളുടെ ബൂട്സ് ഒച്ചയുണ്ടാക്കി. കനത്ത നിശബ്ദതയിൽ ബൂട്സിന്റെ ഒച്ച വൻ ശബ്ദമായി പരിണമിച്ചു കൊണ്ടിരുന്നു. അയാളുടെ ബൂട്സിന്റെ ഒച്ചയും കനത്ത നിശബ്ദതയും കാണിയെ സ്വപ്നത്തിന്റെ ആഴത്തിലേക്ക് കൊണ്ട് പോയി. അതിന്റെ രസത്തിൽ അയാൾ കട്ടിലിൽ പൂണ്ടു കിടന്നു. അയാൾ വേഗം വേഗം പടികളിറങ്ങേ, ആ നിശബ്ദത അതിന്റെ പാരമ്യത്തിലെത്തുകയും പിന്നീടത് അകന്നു പോവുകയും ചെയ്തു. ഒറ്റയ്ക്കായിപ്പോയ കാലടി ശബ്ദത്തിനു പിന്നെ ആ സ്വപ്നത്തിനെ താങ്ങി നിറുത്താനായില്ല; അയാളുണർന്നു. ചുറ്റും കനത്ത നിശബ്ദത. പടികൾ ഇറങ്ങിയ മനുഷ്യൻ സ്വപ്നം ആയിരുന്നില്ല എന്നും ആരോ താൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വേഗത്തിൽ ഇറങ്ങിപ്പോയതാണെന്നും കരുതി അയാൾ എഴുന്നേറ്റിരുന്നു.
3
പതിവ് പോലെ (കഴിഞ്ഞ ദിവസത്തിന് മുന്നേയുള്ള ദിവസം ഒഴിച്ച് നിർത്തിയാൽ) കൃത്യം 6.20 ന് അയാൾ കണ്ണ് തുറന്നു. തീവണ്ടിയുടെ ശബ്ദം സഹിക്കാനാകാതെ അയാൾ ചെവിയിൽ വിരൽ തിരുകി. അയാൾ താമസിക്കുന്ന കുഞ്ഞ്മുറിയിലെ ചുമരുകൾക്ക് പച്ച നിറമായിരുന്നു. അതിനുള്ളിലെ മെത്തയിട്ട ഇരുമ്പ് കട്ടിലിൽ അയാൾ തിരിഞ്ഞു കിടന്നു. വർഷങ്ങളായി മാറ്റിയിട്ടില്ലാത്ത മെത്തയുടെ പ്ലാസ്റ്റിക് കവർ കലമ്പി. പകുതി ഉറക്കത്തിലും പകുതി വെളിവിലുമായി ഒരു കിനാവ് അയാളിൽ വളരാനാരംഭിച്ചു.
ആരും ഇല്ലാത്ത ഒരു ചെറിയ മുറി.നിർത്താതെ ഇടിക്കുന്ന ഒരു ഡീസൽ ഓട്ടോയുടെ കട കട ശബ്ദം പശ്ചാത്തലത്തിൽ ഉയർന്നു കേൾക്കാം. മുറിയ്ക്കുള്ളിൽ പച്ച വിരിപ്പിട്ട ഒരു ഇരുമ്പ് മേശ അതിനു പുറത്ത് ചട്ടയില്ലാത്ത പുസ്തകങ്ങൾ വെടിപ്പായി അടുക്കി വച്ചിരിക്കുന്നു. ഓട്ടോയിൽ നിന്നും കൂർത്ത ഹോണ്‍ ശബ്ദം അതിന്റെ എഞ്ചിന്റെ ഒച്ചയെ തോൽപ്പിച്ച് കൊണ്ട് മുഴങ്ങി. ഓട്ടോ വിറയ്ക്കുന്നതിന്റെ ഒരു തരിപ്പ് വേർതിരിച്ച് അറിയാൻ സാധിക്കും. തിടുക്കത്തിന്റെ കട കട ശബ്ദം. ആരുടെയോ മുഷിഞ്ഞ ഒരു ഷർട്ട് ചുവരിൽ തൂങ്ങിക്കിടക്കുന്നു. ഏതോ ബഹുനില കെട്ടിടത്തിന്റെ വളഞ്ഞ് വളഞ്ഞ് പോകുന്ന വിജനമായ ആയിരത്തിലധികം വരുന്ന പടികൾ (എത്രാമത്തെ നിലയാണെന്ന് കാഴ്ച്ചക്കാരന് മനസ്സിലാക്കാനാവില്ല ). പുറത്ത് തിടുക്കത്തിന്റെ കട കട ശബ്ദം. ആ കെട്ടിടത്തിനെ ആകമാനം വിഴുങ്ങിയ നിശബ്ദതയും ഓട്ടോയുടെ ഒച്ചയും കാണിയെ സ്വപ്നത്തിന്റെ ആഴത്തിലേക്ക് കൊണ്ട് പോയി. അതിന്റെ രസത്തിൽ അയാൾ കട്ടിലിൽ പൂണ്ടു കിടന്നു. ക്രമേണ ആ വാഹനത്തിന്റെ ശബ്ദം പാരമ്യത്തിലെത്തുകയും പിന്നീടത് അകന്നു പോവുകയും ചെയ്തു. ഒറ്റയ്ക്കായിപ്പോയ നിശബ്ദതത്യ്ക്ക് പിന്നെ ആ സ്വപ്നത്തിനെ താങ്ങി നിറുത്താനായില്ല; അയാളുണർന്നു. ഉണർന്നയുടനെ അയാളുടെ ചെവിയിൽ ഏതോ ദൂരത്ത് നിന്നും ഓരോട്ടോയുടെ നേർത്ത കട കട ശബ്ദം വന്നു വീണു. ആ നിശബ്ദതയും നിശ്ചലതയും സ്വപ്നമായിരുന്നില്ല എന്നും, അവിടെ താമസിച്ചിരുന്ന മനുഷ്യനായിരുന്നു തലേന്ന് ധൃതിയിൽ (ഒരു പക്ഷെ അടുത്ത തീവണ്ടി പിടിക്കാൻ) പടവുകൾ ഇറങ്ങിപ്പോയതെന്നും കരുതി പതിവ് തെറ്റിച്ച് അയാൾ വീണ്ടും കിടന്നുറങ്ങി .

Subscribe to:
Comments (Atom)
.jpg)