ആ സ്ത്രീ കൃത്യം പതിനൊന്ന് മണിക്ക് പ്രസവിക്കും. പതിനൊന്ന് മണി സമയം എന്നതിനേക്കാൾ പതിനൊന്ന് എന്ന ആ ബിന്ദുവിനാണ് പ്രസക്തി. പതിനൊന്ന് മണിക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കും മറ്റൊരു കാലമില്ല എന്ന തരത്തിലുള്ള പ്രസക്തി. അതായത് ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നടക്കുന്നത് സമയത്തിന്റെ ഈ ഒരൊറ്റ ബിന്ദുവിലാണ്. അവർ പ്രസവിച്ചത് കൃത്യം പതിനൊന്നു മണിക്ക് തന്നെ പ്രസവിക്കാൻ പോകുന്ന അവരെത്തന്നെ ആയിരുന്നു. രണ്ടാമത് വന്ന സ്ത്രീയുടെ സന്തതി വീണ്ടും അതെ അവസ്ഥയിലുള്ള അവർ തന്നെ. അങ്ങനെ അതൊരു ശൃംഖല നീണ്ടു നീണ്ടു പോകുന്നു. കാലത്തിന്റെ ഒരേയൊരു ക്ഷണത്തിൽ നിന്ന് കൊണ്ട് അത് തിരശ്ചീനമായി പൊട്ടിവിടർന്നു കൊണ്ടിരിക്കുന്നു.
പക്ഷെ തിരശ്ചീനമായി എന്ന് പറയുന്നതിനേക്കാൾ അവനിഷ്ടം ഒരു ചുഴി പോലെ വളഞ്ഞ് എന്നുപയോഗിക്കാനാണ്. ഒരൊച്ചിൻറെ തോടിൻപുറത്ത് നടക്കുന്ന അനന്തമായ ഗർഭമൊചനം.ന്യൂട്ടണെ ഭയങ്കര ഇഷ്ടമായത് കൊണ്ടാണ് ഈ പ്രക്രിയയ്ക്ക് അവൻ ചുഴിയുടെ ആകൃതി കൊടുത്തത്. പക്ഷെ കാൽക്കുലസ്സിലൂടെ ഒടുവിൽ ഉത്തരത്തിലെക്ക് എത്തിച്ചേരുന്ന ആ രീതി ഇവിടെ പ്രയോഗിക്കാൻ അവനിഷ്ടമല്ല. ഇവിടെ ആരും എങ്ങും എത്തിച്ചേരുന്നില്ല ;പുറപ്പെടുന്നുമില്ല. പക്ഷെ മായികമായ ഒരു സഞ്ചാരമുണ്ട് , പഥമുണ്ട്. അവന് ഈ ചിന്ത വളരെ ബോധിച്ചു.
അവനിപ്പോൾ നിൽക്കുന്നത്/ കിടക്കുന്നത് ഒരു വിർച്വൽ പ്രതലത്തിലാണ്. സമയത്തിനെ നിശ്ചലമാക്കി ഞാൻ സൃഷ്ട്ടിച്ചെടുത്തതാണിത്. ഒരു ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്കുള്ള സഞ്ചാരഗതിയിലെ, ഒരു കാലതലം. അവന്റെ ശരീരത്തിന്റെ ഭൗതികമായ നില കിഴക്ക്-പടിഞ്ഞാറ് എന്ന രീതിയിലാണ്. തല കിഴക്കും കാല് പടിഞ്ഞാറും. അരികിലായി ഇടതുവശം ചേർന്നാണ് റുബിക്ക്സ് ക്യൂബ് മാതിരിയുള്ള ആ കെട്ടിടം സ്ഥിതി ചെയ്യുന്നത്; പല നിറങ്ങളിൽ ഉള്ള ജനാലകൾ. ചില നിലകൾ പകുതി മാത്രമേ പണിതിട്ടുള്ളൂ' ആധുനിക ആർക്കിടെക്റ്റിങ്ങിന്റെ ചില മാറ്റിചവിട്ടലുകൽ. അങ്ങനെ വന്ന വിടവിൽ കുഴലാകൃതിയിലുള്ള കോണ്‍ക്രീറ്റ് തൂണുകൾ കൊണ്ട് താങ്ങ് കൊടുത്തിരിക്കുന്നു. (റുബിക്ക്സ് ഇന്റെ ഒരു പാളിയുടെ പകുതി മുറിച്ചു മാറ്റിയാൽ എങ്ങനെയിരീകും എന്ന് സങ്കൽപ്പിച്ചാൽ ആ കെട്ടിടത്തിന്റെ കൃത്യം ഘടന പിടികിട്ടും ).
അവന്റെ പേര് ബെഞ്ചമിൻ.
പടിഞ്ഞാറ് നിന്നടിക്കുന്ന സൂര്യവെളിച്ചത്തിൽ നിഴലുകൾ പതിപ്പിക്കാൻ ഒരിടമില്ലാതെ അവന്റെ ശരീരവും, ആ കോണ്‍ക്രീറ്റ് തൂണുകളും നിശ്ചലമായി നിലകൊണ്ടു. എന്നാൽ ജനാലചില്ലുകൾ അയാളുടെ ശരീരത്തിന്റെ ഒരു വശത്തെ പ്രതിബിംബം ചുവന്ന വെളിച്ചത്തിൽ പല നിറങ്ങളിൽ പ്രതിഫലിപ്പിച്ചു.
ഭൂമിയിൽ വീണു കിടക്കുന്ന അയാളുടെ നിഴൽ, തറയിൽ നിന്നും ശരീരത്തിലേക്കുള്ള ഉയരം കുറയും തോറും വളർന്നു വന്നുകൊണ്ടിരുന്നു. അവനിപ്പോൾ തറയിൽ നിന്നും ഏകദേശം പകുതി ഉയരത്തിലാണ്.അവന്റെ കണ്മുന്നിലിപ്പോളുള്ളത് ആ ബഹുനിലകെട്ടിടം ആകാശത്തിലേക്ക് കയറി നിൽക്കുന്ന ദൃശ്യമാണ്. നല്ല കാറ്റുള്ള നേരമായത് കൊണ്ട് മേഘങ്ങളൊന്നുമില്ല, നീല നിറം. കെട്ടിടത്തിന്റെ നിറങ്ങളുള്ള ജനാലകൾ നീല നിറത്തിലേക്ക് തറഞ്ഞു നില്ക്കുന്നതിന്റെ ഒരു ചെറിയ പതിപ്പ് ബെഞ്ചമിന്റെ രണ്ടു കണ്ണുകളിലും തെളിഞ്ഞു നിൽക്കുന്നു. ഈ പെഴ്സ്പെക്റ്റീവ് വ്യൂ അവന്റെ കണ്ണിന്റെ പുറത്തേക്ക് മുഴച്ച് നിൽക്കുന്ന ഭാഗത്തെ അകത്തു നിന്നും തൊട്ടു നിൽക്കുന്നു. (സിറ്റിസൻ കേനിലെ സനാടുവിനെ മഞ്ഞുഗോളത്തിനുള്ളിൽ സങ്കൽപ്പിക്കുക)
ശബ്ദമെന്ന് പറയാൻ ആ പരിസരത്ത് വ്യാപിച്ച് കിടക്കുന്നത് പ്രത്യേകിച്ച് രൂപങ്ങളൊന്നുമില്ലാത്ത കാറ്റിന്റെ ഒച്ച മാത്രമാണ്.
(ഇനി പറയാൻ പോകുന്ന ദൃശ്യങ്ങൾ/ ഇവൾ വരുന്ന എല്ലാ ദൃശ്യങ്ങളും മോണോക്രോം സെപ്പിയായിൽ കാണാൻ ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു )
വയറ്റിൽ അമർത്തിപ്പിടിച്ചു കൊണ്ട് അവൾ ഇടനാഴിയിലൂടെ വേഗം നടക്കുകയാണ്. അവളുടെ മുഖം ഭാഗികമായി ഒരു തുണി കൊണ്ട് മറച്ചിരുന്നു; ഇടതു ഭാഗത്ത് നിന്നും മുഖത്തിന്റെ വലത്തേക്ക് കോണോടു കോണ്‍. ഇത്ര വലിയൊരു കെട്ടിടത്തിൽ തനിക്കെന്തുകൊണ്ടൊരു ടോയിലെറ്റ് കണ്ടെത്താനകുന്നില്ല എന്നതിലവൾ അത്ഭുതപ്പെട്ടു. അവളുടെ കൈകൾ മാംസത്തിനുള്ളിലൂടെ പുതഞ്ഞിറങ്ങി അതിനെ തടഞ്ഞു നിർത്തിയിരിക്കുകയാണ്. പക്ഷെ അധികനേരം ഈ വിദ്യ നടപ്പാക്കാനാകില്ല. ശരീരമാകെ വിയർത്തു കുതിർന്നിരിക്കുന്നു. ഒടുവിൽ പതിഞ്ഞ സൂര്യവെളിച്ചത്തിൽ ഇരുട്ട് മൂടിയ ഒരു മൂലയിൽ ഒരു മുറി; ടോയിലെറ്റ്. താൻ പ്രസവിക്കാൻ പോവുകയാണെന്നവൾക്ക് തോന്നി. .അതിന്റെ ഉളുത്ത തടിവാതിൽ ആരോ ഇളക്കി, വീതി കുറഞ്ഞ ഒരു അരിക് ഭിത്തിയോട് ചേർത്തും എതിർ അരികിന്റെ ഒരു മൂല തറയിൽ മുട്ടിച്ചും ഏങ്കോണിച്ച് വച്ചിരിക്കുന്നു. അവളുടെ വഴിക്ക് കുറുകെയാണ് വാതിൽ വച്ചിരിക്കുന്നത്; അവൾ കുനിഞ്ഞ് വാതിലിന്നടിയിലൂടെ അപ്പുറത്തെത്തി. ആ മുറിക്ക് പുറത്താകെ ചൂണ്ടുവിരലിനോളം പൊക്കത്തിൽ പുല്ലുകൾ വളർന്നു നിൽക്കുന്നു. അഴുക്ക് വെള്ളം അവിടമാകെ തലം കെട്ടി കിടക്കുന്നു. പുല്ലിനെ ചവിട്ടിമെതിച്ച് ജലമിളക്കി അവൾ അകത്തേയ്ക്ക് കയറി ഫ്രോക്കുയർത്തി കുന്തിച്ചിരുന്നു.
അവളുടെ പേര് ചാരുലത.
നനഞ്ഞൊലിച്ചു കൊണ്ടിരിക്കുന്ന നാല് ചുവരുകൾ. അതിന്റെ വാൾ പേപ്പറുകൾ വലിച്ചു കീറി ഇളക്കി താഴെയിട്ടിരിക്കുന്നു . പായലുകൾ, പച്ച നിറത്തിലുള്ള ചെറു ചെടികൾ ഇവയൊക്കെ അവിടമാകെ പറ്റിപ്പിടിച്ചു നില്ക്കുന്നു. ചുവരുകളിൽ ഇവയ്ക്കു മുകളിലൂടെ നിശ്ചലമെന്നോണം തെന്നിനീങ്ങുന്ന ഒച്ചുകൾ ; വലിയ കറുത്ത കൊഴുത്ത ഒച്ചുകൾ. അവ ഇടയ്ക്ക് അടർന്ന് താഴെ തലം കെട്ടി നിൽക്കുന്ന വെള്ളത്തിലേക്ക്, പുല്ലിന്റെ പുറത്തേക്ക് വീഴുന്നുണ്ട്. സൂക്ഷിച്ചു നോക്കിയാൽ തറയിൽ സ്വന്തം തോടിന് മേൽ മലർന്നു കിടക്കുന്ന അവറ്റകളുടെ പള്ള ഭാഗത്തെ വെളുത്ത മാംസത്തിൽ അനേകം മടക്കുകൾ. മുറിക്കു പുറത്തടിക്കുന്ന സൂര്യവെളിച്ചം മുറിക്കുള്ളിൽ വാതിലിനോട് ചേർന്ന് കിടക്കുന്ന ഭാഗത്ത്, അവൾക്ക് മുന്നിലായി വെട്ടത്തിന്റെ ഒരു ചതുരം സൃഷ്ട്ടിച്ചിരിക്കുന്നു. അവളതിനു പുറത്താണിരിക്കുന്നത്. ഒച്ചുകൾ അടർന്നു ആ ചതുരത്തിനുള്ളിൽ വീഴുമ്പോൾ ജലം തിളങ്ങി ഓളം തള്ളുന്നു. തലയ്ക്കു മുകളിൽ പൊട്ടിയടർന്ന അടുത്ത നിലയുടെ തറ. അവയും ചോരുന്നുണ്ട്.ഈ മേൽക്കൂര കൃത്യമായി ചുവരുകളോട് ചെറുത് വച്ചിട്ടില്ല. അങ്ങനെ വന്ന നാല് വിടവുകളിലൂടെയാണ് ഈ ജലം ഒലിച്ചിറങ്ങുന്നത്. ജലത്തിലൂടെ എന്തിന്റെയോ നിഴൽ പുല്ലിനും ഒച്ചുകൾക്കും പുറത്തുകൂടി പറന്നു പോയി. അവളുടെ ശ്വാസം മഞ്ഞായി മാറിക്കൊണ്ടിരുന്നു.
ഒച്ചുകൾ അടർന്നു താഴെ വെള്ളത്തിൽ വീഴുമ്പോഴുണ്ടാകുന്ന ഒച്ചയല്ലാണ്ട് കെട്ടിടത്തിനുള്ളിൽ നിശബ്ദതയാണ്. എന്നാൽ പുറത്ത് നഗരത്തിന്റേതായ എല്ലാ കോലാഹലങ്ങളും കേൾക്കാം. ഏതോ ഒരു വണ്ടി നീട്ടി ബ്രെക്കിട്ടിരിക്കുന്നു. പരുന്ത് കരയുന്ന ശബ്ദം. എല്ലാറ്റിനും മുകളിൽ അവളുടെ മുരൾച്ചകൾ ഉയർന്നു നിൽക്കുന്നു.
(ഈ ദൃശ്യം മുറിക്കുള്ളിലായത് കൊണ്ട് നിഴലുകളും വസ്തുക്കളും തമ്മിലുള്ള ഇടകലർന്ന അവസ്ഥയ്ക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരിക്കും നല്ലത്.)
ബെഞ്ചമിനിപ്പോൾ അടുത്ത നിലയിലേക്കുള്ള പടികൾ കയറുകയാണ്. ആരോടോ മൊബൈൽ ഫോണിൽ അവൻ സംസാരിക്കുന്നുണ്ട്. പടിക്കെട്ടിന്റെ ഏകദേശം പകുതിയിലാണ് അവനിപ്പോൾ നിൽക്കുന്നത്. പത്തു പടികൾ കൂടി കഴിഞ്ഞാൽ അവ അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞു ഒരു ത്രികോണാകൃതിയിൽ മുകളിലേക്ക് കയറിപോകുന്നു.വലതു ഭാഗത്ത് തന്നെയുള്ള ജനലഴികൾക്കിടയിലൂടെ വരുന്ന വെയിൽ അവന്റെ ഷർട്ടും പാന്റ്സുമിട്ട രൂപത്തിന് സമമായ നിഴൽ ഭിത്തിയിൽ പതിപ്പിക്കുന്നു. പക്ഷെ അടുത്ത പടിയിൽ കാൽ വച്ചാൽ ചുവരിൽ ജനലഴികൾ മാത്രമാകും. പടവുകളുടെ ദീർഘ ചതുരങ്ങൾ പക്ഷെ നിഴലുകളിൽ ത്രികോണങ്ങൾ ആയി മാറുന്നു. മൊബൈലിന്റെ കൂർത്ത അരികുകൾ വെയിലിൽ തിളങ്ങി നില്ക്കുന്നു. പടികൾ തിരിയുന്ന ആ മൂലയിൽ ഒരു ചതുര പ്രിസം വെള്ളത്തുണി കൊണ്ട് മറച്ചിരിക്കുന്നു.
..."ഒരിറ്റാലിയൻ പാഠ പുസ്തകത്തിൽ അവർ അവരുടെ ഫോട്ടോഗ്രാഫ്സ് ഒട്ടിച്ചു വച്ചിരിക്കുകയാണ്. മാരക കക്ഷിയാണവർ..."
"അല്ലെടാ , ഏതോ ഒരു ജ്യോമെട്ട്രി പുസ്തകമാണത്""ഇവിടെ എന്തോ റേഞ്ചിന് പ്രശ്നമുണ്ട്. ഒരു രണ്ടു മിനിട്ട് ഇപ്പൊ മുകളിലെത്തും."
(മോണോക്രോം സെപിയ)
ഒരു ഈൽ മത്സ്യം മൂലയ്ക്കിരുന്ന് അവളെത്തന്നെ സൂക്ഷിച്ച് നോക്കുകയാണ്. വയറ്റിൽ നിന്നും ഭാരമിറക്കിയതിന്റെ സുഖത്തിലവൾ കണ്ണടച്ചിരിക്കുകയായിരുന്നു. പിരിമുറുക്കങ്ങൾ അയഞ്ഞപ്പോഴാണ് ആ മുറിയുടെ അവസ്ഥ അവളെ ഭയപ്പെടുത്താൻ തുടങ്ങിയത്. ആകെ ഒരിരുണ്ട അന്തരീക്ഷം. പുറത്തെ ഉച്ചവെളിച്ചമൊന്നും ഇവിടെ എത്തുന്നില്ല .അതവിടിരുന്നു അവളെത്തന്നെ ശ്രദ്ധിക്കുന്നു; അവളുടെ കാലുകൾക്കിടയിലേക്ക്. ശബ്ദമുണ്ടാക്കിയാൽ അതിളകി അടുത്തേക്ക് വരുമോ എന്ന പേടി അവളെ അങ്ങനെതന്നെ അവിടെ പിടിച്ചിരുതിച്ചു. അവളുടെ കാലു തട്ടിയിളകിയ ഓളം അതിനെ ഒന്നനക്കി. അവൾ പേടിച്ചു, വീണ്ടും വിയർത്തു തുടങ്ങി, മുഖം മറച്ചിരുന്ന തുണി നനഞ്ഞു. രണ്ടും കൽപ്പിച്ച് അവളെണീറ്റു. വെള്ളം ചെറു തിരകളായി നാല് വശത്തേക്കും പാഞ്ഞു. നനഞ്ഞ ചുവരുകളെ പിന്നേം നനച്ചു. അതവിടെ നിന്നും അവളുടെയടുത്തേക്ക് ഇഴഞ്ഞു വന്നു.
ബെഞ്ചമിൻ കൈയ്യിലുള്ള വറുത്ത കടല വായിലേക്കിട്ടു കൊണ്ട്, തന്റെ മുന്നിലുള്ള റുബിക്ക്സ് ക്യൂബ് മാതിരിയുള്ള ഒരു കെട്ടിടത്തിലേക്ക് നടക്കുകയാണ്. സൂര്യൻ ഒരു ചുവന്ന ഗോളമായി അവന്റെ തലയ്ക്ക് പിന്നിൽ നിൽക്കുന്നു. മുന്നിലെ കുറ്റിച്ചെടിയിൽ വീണു കിടക്കുന്ന അവന്റെ നിഴലിനെ പൊടിയിട്ട് മൂടാൻ വീശിയടിക്കുന്ന കാറ്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിഴലിന്റെ ഒരു കൈയിൽ മൊബൈൽ ഫോണ്‍; അത് ചെവിയോട് ചേർത്ത് പിടിച്ചിരിക്കുന്നു. ആ പരിസരത്തെങ്ങും മറ്റു കെട്ടിടങ്ങളൊന്നുമില്ല. ദൂരെ കുറേ രൂപങ്ങൾ അവിടവിടെ ഉയർന്നും മറിഞ്ഞുമൊക്കെ നിൽക്കുന്നു. പല തരത്തിലുള്ള ജ്യാമിതീയ രൂപങ്ങൾ , വലിയ ത്രികോണങ്ങൾ, ചതുരപ്രിസങ്ങൾ, അർദ്ധ ഗോളങ്ങൾ, ഗോളങ്ങൾ അങ്ങനെ. അവയ്ക്കെല്ലാം തന്നെ ഒറ്റ നിറങ്ങളാണ്. പക്ഷെ പലതിനും പല നിറങ്ങൾ. ബെഞ്ചമിൽ പോകുന്ന കെട്ടിടം മാത്രം പല പല നിറങ്ങൾ പൂശിയിട്ടുള്ളതാണ്.
(ഇനിയുള്ള ദൃശ്യങ്ങൾ സെപ്പിയായിലും നോർമൽ കളറിലും മാറി മാറി വരും, അതനുസരിച്ച് കാണുക )
അതവളുടെയടുത്തേക്ക് ഓളം തള്ളിക്കൊണ്ട് ഇഴഞ്ഞു വന്നു. നേരത്തെ നിഴൽ വീണ കുറ്റിക്കാടിനു ഇടയിലൂടെ അവന്റെ കാലുകൾ മുന്നോട്ടു നീങ്ങി.
നിഴൽ അവിടെ നിന്നും എപ്പോഴേ ഓടിപ്പോയിരുന്നു.
---"ഞാനിന്നൊരു ആർട്ടിസ്റ്റിന്റെ ചില വർക്കുകൾ കണ്ടു. അവർ ഒരു ഫോട്ടോഗ്രാഫർ ആണ്"
അവൾ വേഗം അതിരുന്ന മൂലയ്ക്ക് കൊണോട് കോണായ മൂലയിലേക്ക് നീങ്ങി നിന്നു. ഒച്ചുകളെ വകഞ്ഞ് മാറ്റി ഈലിന്റെ വാൽ പിടച്ചു കൊണ്ടിരുന്നു.
---" അവർ ഇരുപത്തി രണ്ടാമത്തെ വയസ്സിൽ വീടിന് മുകളിൽ നിന്നും എടുത്തുചാടി ആത്മഹത്യ ചെയ്തു. സുന്ദരിയായിരുന്നു. ഞാനവർക്ക് അഡിക്റ്റ് ആണോ എന്നൊരു സംശയം"
അവൾ കാലുയർത്തി അതിനെ ആഞ്ഞ് ചവുട്ടി.
--ചിരി
അവൻ മുഖത്തെ ചെറിയ വിയർപ്പുച്ചാൽ തുടച്ചു കളഞ്ഞു.

No comments:
Post a Comment