അത്തനേയും താണ്ടി കാൽ മുൻവയ്യടാ.....നീ അത്തനേയും...
ചുണ്ടുകൾക്കിടയിൽ ഈ പാട്ടും ഇട്ടാട്ടിക്കൊണ്ട് തള്ളിനിൽക്കുന്ന പാറകൾക്കു മുകളിൽ ചവുട്ടി കൈകൾ കൊണ്ട് പരുത്ത വിടവുകളിൽ തൂങ്ങി കരുതലോടെ മുകളിൽ നിന്ന് ജന്തുവും നിലാവും പതിയെ താഴേക്ക് ഇറങ്ങി.
വെട്ടുവഴിയിയുടെ ചരുവിലൂടെ ഒഴുകുന്ന ചാലുവെള്ളം കുന്തിച്ചിരുന്ന് മുഖത്തും ദേഹത്തും അവൻ കോരിയൊഴിച്ചു. നീറ്റൽ ഗൗനിക്കാതെ വീണ്ടും വീണ്ടും കോരിയൊഴിച്ചു. കഴുത്തിൽ കെട്ടിത്തൂക്കിയിട്ടിരുന്ന സഞ്ചി അഴിച്ചു അതിൽനിന്നും പകുതി തിന്ന ഒരു ആമ്പിറന്നവന്റെ തല പുറത്തെടുത്തു. അതിയായ സ്നേഹകരുണകളോടെ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ച് കുറച്ചു മാംസം കടിച്ചെടുത്തു ചവച്ചിറക്കി ജന്തു ആലസ്യത്തോടെ ചന്ദ്രനെ നോക്കി നീണ്ട നാക്കു കൊണ്ട് ചുണ്ട് നക്കി. മുഖം വികൃതമായ ഉടമസ്ഥൻ നഷ്ട്ടപ്പെട്ട തലയെടുത് ചന്ദ്രന്റെ നേരെ പിടിച് തലമുടിയിൽ തടവി തിക്കുറിശ്ശി സ്റ്റൈലിൽ അവൻ പാട്ടിന്റെ ബാക്കി പാടി
തലൈ നിമിർന്തു ഉനൈ ഉണർന്തു ചെല്ലടാ
സതിയമേ ലച്ചിയമായ് കൊള്ളെഡാ...
ഒരു മല.ആ മല കഴിഞ്ഞാൽ പിന്നെ കുറേ ദൂരം പുല്ലും എരുക്കും മുൾച്ചെടികളും വളർന്നു നിൽക്കുന്ന വെളിമ്പ്രദേശം. അത് കഴിഞ്ഞാൽ മുകളിൽപ്പറഞ്ഞ ചാലിനെപ്പോലെ കുറേ ചാലുകൾ ചേർന്ന് പരുവപ്പെടുത്തിയെടുത്ത ഏകദേശം ഒരുലക്ഷം അടി നീളം വരുന്ന ഫിലിം റീല് . അതിലൂടെ പല പല സീനുകൾ രാപ്പകൽഭേദമന്യേ ഒഴുകിക്കൊണ്ടിരിക്കും. റീൽ നീന്തിക്കടന്നാൽ നാടായി.
ഇതൊക്കെ താണ്ടി ജന്തു ശങ്കരൻകുട്ടിയുടെ വീടിനു അടുത്തെത്തിയപ്പോൾ വെളുപ്പാൻകാലമായി. കൈയ്യിൽ ബാക്കി വന്ന തലമുടി ഊതിപ്പറപ്പിച്ചിട്ട് അവൻ ശങ്കരന്റെ വീട് ലക്ഷ്യം വച്ച് നടന്നു. നിലാവ് മങ്ങിപ്പോയത് കൊണ്ടാകണം വീടിനു മുന്നിലെത്തിയപ്പോഴേ ആ ചെറിയ ആൾക്കൂട്ടത്തെ ജന്തു കണ്ടോളു. പരിചയക്കാരാണ് എല്ലാം.രണ്ടു കണ്ണും വായും ഇല്ലാത്ത ഒരു പരിചയക്കാരന്റെ അടുത്തേക്ക് കാര്യം തിരക്കാൻ ചെന്നപ്പോഴാണ് അവനു വായ ഇല്ലല്ലോ എന്ന് ജന്തു ഓർത്തത്. ചിരിച്ചു കൊണ്ട് അവൻ വായുള്ള മറ്റൊരു പരിചയക്കാരന്റെ അടുക്കൽ ചെന്ന് വിവരം അന്വേഷിച്ചു.
ഒരു വലിയ അലർച്ച കേട്ട് അവനാണത്രെ അവിടേക്ക് ആദ്യം ഓടി എത്തിയത്. വാതില് തുറന്നു കിടക്കുവായിരുന്നു. "അകത്തു കയറി ഒന്നേ നോക്കിയുള്ളൂ. വായും പൊത്തിപ്പിടിച്ചു ചാടി ഞാൻ ദേ ആ മൈലാഞ്ചിയുടെ ചോട്ടിൽ വന്നിരുന്നാ ഛർദിച്ചത്" ജന്തു തിരിഞ്ഞു നോക്കി.ശെരിയാണ്. എന്തൊക്കെയോ ചെടിയുടെ ചോട്ടിൽ മസാലദോശ വിസ്താരത്തിൽ കിടപ്പുണ്ട്. വായുള്ളവന്റെയൊക്കെ കുന്തളിപ്പ്. അവിടെയെല്ലാം ശങ്കരൻകുട്ടിയെ നോക്കിയിട്ട് കണ്ടില്ല എന്നുകൂടി അയാൾ പറഞ്ഞപ്പോൾ ജന്തുവിനു വീടിനുള്ളിലേക്ക് കയറാൻ തോന്നി.
"അവൻ വീടിന്റുള്ളിലേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ പിറകിൽ നിന്ന് ഛർദിച്ചവൻ പറഞ്ഞു. "ദേ ചന്തിയിൽ സുകുമാരി". ആദ്യമൊന്നു പകച്ചെങ്കിലും തല ഒടിച്ചു മടക്കി പിന്നിൽ നോക്കിയപ്പോ ശെരിയാണ് നനഞ്ഞ വസ്ത്രത്തിൽ സുകുമാരിയുടെ ചിരിക്കുന്ന മുഖം. റീല് നീന്തിക്കടന്നപ്പോൾ പറ്റിയതായിരിക്കണം. ഏത് സിനിമയാണെന്ന് വച്ചിട്ടാ , പണ്ടത്തെ എല്ലാറ്റിലും സുകുമാരിയുണ്ട്. പുറ്റിലും പൂവിലും എന്നുവേണ്ട സകലതിലും. അവൻ ചന്തിയിൽ നിന്നും സുകുമാരിയെ വടിച്ചു മൈലാഞ്ചിയുടെ ചോട്ടിലേക്ക് എറിഞ്ഞിട്ട് ശങ്കരന്റെ വീട്ടിലേക്ക് കയറി.
ജന്തുവിനു ശങ്കരന്റെ വീട് നന്നായറിയാം.ചങ്ങാതിമാരാണ്.മിക്കപ്പോഴും വരും, കുടിക്കും, കട്ടിലില്ലാതെ വായുവിൽ കിടക്കാനുള്ള വിദ്യ ശങ്കരനറിയാം, ശങ്കരന്റെ മോളിൽ ജന്തു കയറിക്കിടക്കും, കളിക്കും. അവൻ ശങ്കരന്റെ മുറിയിലേക്ക് കയറി.കാഴ്ച കണ്ടിട്ട് അവനു ഛർദിക്കാനൊന്നും തോന്നിയില്ല.പക്ഷെ അതിശയിച്ചു പോയി.വെട്ടുകല്ല് കൊണ്ട് പണിത മുറിയിൽ അടച്ചിട്ട ജനാലപ്പടിയിൽ വെള്ളം ഒഴിച്ച് വയ്ക്കാനുള്ള ഒരു മൺകൂജയും അതിന്റെ എതിരെ മൂലയിൽ ശങ്കരന്റെ മടക്കുകത്തി നിവർന്നു കിടപ്പുണ്ട്. വേറൊന്നും കാര്യമായി ഇല്ലാത്ത ആ മുറി മുക്കാലും നിറഞ്ഞു ശങ്കരന്റെ ഗർഭപാത്രം കിടക്കുന്നു , അതിനുള്ളിൽ യൗവനയുക്തയായ ഒരു പെൺനവജാതശിശു! മുറി മുഴുവൻ ചുവപ്പും ചാരവും നിറത്തിൽ ഒരു കൊഴുത്ത വെള്ളം പടർന്നിരുന്നു.ഗർഭപാത്രം അനങ്ങുന്നുണ്ട്. എരുശ്ശേരിക്കള്ളിലെ ഉടയാത്ത കിഴങ്ങു പോലെ ആ കുഞ്ഞ് . ജന്തു അതിന്റെ അടുത്തേക്ക് ചെന്നു . പെണ്ണ് കണ്ണുമടച്ചു കിടക്കുവാണ്. . മേലാസകലം ഈ കൊഴുത്ത സാധനം കൊണ്ട് മൂടിയിരിക്കുന്നു. എന്നാൽ അതിലൂടെ അൽപാൽപമൊക്കെ ഉള്ളിലുള്ളത് കാണുകയും ചെയ്യാം.നല്ല മുഴുപ്പുണ്ട്.

പാത്രത്തിന്റെ ഞണുങ്ങാത്ത അരികിൽ അവൻ തൊട്ടു നോക്കി വിരലുകൾ ഉരച്ചു. നല്ല കൊഴുപ്പ് . കുഞ്ഞിന്റെ മുഖത്തേക്ക് ജന്തു സൂക്ഷിച്ചു നോക്കി, എന്തോ ഓർമിക്കാൻ ശ്രമിച്ചു. ഇവൾ ഇതിനു മുന്നേ ഈ നാട്ടിൽ വന്നിട്ടുണ്ടോ? അവന്റെയുള്ളിൽ നേരിട്ട് വരാതെ സംശയം നിഴലുകളെ പറഞ്ഞു വിട്ടു.
പെട്ടന്നവൻ ശങ്കരനെക്കുറിച്ച ഓർത്തു. ഇവൻ എവിടെപ്പോയി?
അതിഗഹനമായി ചിന്തിച്ചുകൊണ്ട് ജന്തു കൊഴുത്ത വെള്ളത്തിൽ ചവുട്ടിക്കൊണ്ട് ജനാലപ്പടിയിൽ മൂടുതാങ്ങി ഇരുന്നു, ഗർഭപാത്രത്തിന്റെ ഉള്ളിൽ സുഖമായി കിടക്കുന്ന അവളെ നോക്കികൊണ്ട് ഒരു ബീഡി എടുത്ത് കത്തിച്ചു. ഒരു പുക വിട്ടുകൊണ്ട് അപ്പോൾ മനസ്സിൽ വന്ന രണ്ടു വരി വളരെ അലസമായി പാടി.
ഇളമയെല്ലാം വെറും കനവുമയം ഇതിൽ
മറൈന്തത് ശിലകാലം.
പെട്ടെന്ന് ഉറങ്ങിക്കിടന്ന പെണ്ണ് കണ്ണുതുറന്നു പാടി.
തെളിവുമറിയാത് മുടിവും തെരിയാത്
മയങ്ങുത് എതിർകാലം...
അവൻ ഞെട്ടിയെഴുന്നേറ്റു, അവന്റെ കൈയ്യിൽ നിന്നും ബീഡി വഴുതി വെള്ളത്തിൽ വീണു കെട്ടു. അവൻ ഗർഭപാത്രത്തിലേക്ക് നോക്കി. അവൾ അവനെത്തന്നെ തുറിച്ചു നോക്കുന്നു. ജന്തു കിടുങ്ങിപ്പോയി. രണ്ടു കുതിപ്പിന് മൈലാഞ്ചിയുടെ ചുവട്ടിലെത്തി കുന്തിച്ചിരുന്നു സുകുമാരിയെ നോക്കി അണച്ചു. ഉടനെ ആകാശത്തു നിന്നും ഒരശരീരി അവിടമാകെ മുഴങ്ങി. ഞെട്ടിത്തരിച്ചു കൊണ്ട് അവനും അവിടെ കൂടി നിന്നവരും വെളിച്ചമില്ലാത്ത ആകാശത്തിലേക്ക് വെണ്മേഘങ്ങൾ നിറഞ്ഞ കണ്ണുകളോടെ നോക്കി. ഗ്രാമഫോൺ റെക്കോർഡിൽ നിന്നും കേൾക്കുന്നപോലെ ശബ്ദങ്ങൾ താഴേക്ക് എടുത്തുചാടി
പാടൽ: മാലൈ പൊഴുതിൻ മയക്കത്തിലേ...
പാടിയവർ: പി സുശീല
ഇശൈ: വിശ്വനാഥൻ രാമമൂർത്തി.
ഉണങ്ങിയ ചോരക്കറ പുരണ്ട കത്തി ശങ്കരൻകുട്ടി കുളത്തിലെ തണുത്തവെള്ളത്തിലിട്ട് രണ്ടുമൂന്നാവർത്തി തേച്ചുകഴുകി. കൈയും മുഖവും കാലും തുടച്ചു. കൈയ്യിലെ നഖം കൊണ്ട പാടുകളിൽ തണുത്ത വെള്ളം വീണപ്പോൾ നീറ്റലും, പിന്നെ സുഖവും. കുറെ വെള്ളം കോരിക്കുടിച്ചു .പിച്ചാത്തി വായിൽ കടിച്ചുപിടിച് മുടിയൊന്നു നനച്ചൊതുക്കി. എണീറ്റ് നിന്ന് നടു നിവർത്തി. മണി പത്തുപതിനൊന്ന് ആയിക്കാണണം. മലേടെ മുകളിൽ കാടിന്റെ ചരുവിൽ ആയതുകൊണ്ടാകണം ഇത്രയ്ക്ക് തണുപ്പ് വെള്ളത്തിന്. അവൻ തിരിഞ്ഞു പടിഞ്ഞാറോട്ട് നോക്കി, നിരപ്പായ പാറ. അവിടവിടെയായി കുറേ ശൂലങ്ങൾ കുത്തിവച്ചിരിക്കുന്നു. വർഷങ്ങളായി ആളുകൾ ചെയ്യുന്നതായതു കൊണ്ട് ഇപ്പൊ ശൂലങ്ങൾ ഒരുപാടുണ്ട്. തുരുമ്പിച്ചവ തുരുമ്പിക്കാൻ പോവുന്നവ പിന്നെ മഞ്ഞനിറമടിച്ച പുത്തൻ തൃശൂലങ്ങളും. തന്റെ മുന്നിലുള്ള അല്പം ഉയർന്ന തിട്ടയിൽ അവൻ കയറി. ഇവിടെയാണ് പെരിയസാമിയുടെ കോവിൽ പ്രത്യക്ഷപ്പെടുന്നത്. മാസത്തിൽ രണ്ടേരണ്ട് ദിവസം.അമാവാസിക്കും പൗർണമിക്കും. ഇന്നലെ പൗർണ്ണമിയായിരുന്നു.ചന്ദ്രൻ മറയുമ്പോൾ കോവിലും കണ്ണിൽ നിന്നും മറഞ്ഞു പോകും.കോവിലാകെ മാഞ്ഞു പോകുന്നത് കാണാൻ ആൾക്കാർ ഒരുപാട് ഈ രണ്ടു ദിവസവും മലകയറും.പക്ഷെ അവരാരും ആ കാഴ്ച് മാത്രം കാണില്ല. പുലരാറാകുമ്പോൾ എല്ലാവരും ഉറങ്ങിവീഴും. പിന്നീടെല്ലാവരും എണീറ്റിട്ടു ഒരുമിച്ച് മലയിറങ്ങും. ശങ്കരനും ഉറങ്ങിപ്പോയി പക്ഷെ ഇവിടെക്കിടന്നല്ല കുറച്ചു കിഴക്ക് മാറി ഒരു വള്ളിക്കോട്ട ഉണ്ട് അതിന്റെ ഉള്ളിൽക്കിടന്ന്. ഉണർന്നപ്പോൾ വിശക്കുകയും ദാഹിക്കുകയും ചെയ്തു. ഇവിടെ ആരെങ്കിലും കാണും എന്ന് കരുതി ഇങ്ങോട്ട് വന്നു.പക്ഷെ എല്ലാരും നേരത്തെ തന്നെ മലയിറങ്ങിയിരുന്നു.
തിട്ടയിറങ്ങി നാണയത്തുട്ടുകൾ കുത്തിവച്ചിരിക്കുന്ന മരത്തിൽ തടവി അവൻ മുന്നോട്ട് നടന്നു. തലേന്ന് ഒരുപാട് കോഴികളെ കൊന്നിരിക്കണം. പരന്ന പാറയുടെ മുകളിൽ മുഴുവൻ ഒഴുകിപ്പോയ ചോരപ്പാടുകൾ, പൂടകൾ.മുറിച്ചു കളഞ്ഞ മഞ്ഞിച്ച കോഴിക്കാലുകൾ ഇവിടുന്ന് ഇറങ്ങുമ്പോൾ കുറച്ച് കോഴിക്കലുകൾ പൊതിഞ്ഞെടുക്കണം. ജന്തുവിന് ആക്രാന്തമാണ് കോഴിക്കാലുകൾ. അവൻ വിചാരിച്ചു
.ചെറിയ മഴക്കാറുണ്ട്, കാറ്റും. കാറ്റേറ്റ് കൊണ്ട് കുറച്ചു നേരം ഒരു പാറയിൽ ചാരി അവൻ ഇരുന്നു. വല്ലാത്ത വിശപ്പ്. എന്തെങ്കിലും കഴിക്കാതെ മലയിറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. പെട്ടെന്ന് പിന്നിൽ നിന്നും എന്തോ തട്ടി വീഴുന്ന ഒച്ച . അവൻ തിരിഞ്ഞു നോക്കി. കുറച്ച ദൂരെയായി നിന്നിരുന്ന അരളിയുടെ ചുവട്ടിൽ ഒരു സ്ത്രീ. ഇവിടെ നിന്ന് നോക്കിയാൽ ഇലയില്ലാത്ത അരളിയുടെ ശാഖകൾ അവളുടെ തലയിൽ വളർന്നു നിൽക്കുകയാണെന്ന് തോന്നും. സൂക്ഷിച്ചു നോക്കിയപ്പോൾ അവന്റെ ഉള്ളിലെ വിശപ്പിന്റെ പിച്ചാത്തി നിവർന്നു വന്നു. അവൾ എന്തോ പാചകം ചെയ്യുകയാണ്. ശങ്കരൻ വേഗം എണീറ്റ് അവളുടെ അടുത്തേക്ക് നടന്നു. മലമുകളിൽ വരുന്ന സ്ഥിരം പെണ്ണുങ്ങളുടെ പച്ച വേഷമല്ല. കറുത്ത ബ്ലൗസും ചുവന്ന സാരിയും. ഒറ്റയ്ക്ക് ഈ നേരം വരെ ഇവളിവിടെ എന്തെടുക്കുവായിരുന്നു.പിന്നെ ഇതെന്താ ഇങ്ങനെയൊരു വേഷം. വിവിധയിനം സംശയങ്ങളുമായി ശങ്കരൻ അവളുടെ അടുത്തെത്തി.
അരളിയുടെ കുരുടിയ വേരിന്റെ മുകളിൽ ഒരു കോഴിയെ കൊത്തിയരിഞ്ഞു പച്ചിലയിൽ വച്ചിട്ടുണ്ട്. അടുത്ത് ഒരു കലം മൂടി വച്ചിരിക്കുന്നു. അതിൽ നിന്നും ആവി പറക്കുന്നുണ്ട് ,ചോറായിരിക്കണം അവൻ കരുതി.അവളുടെ മുഖം കാണാൻ വയ്യ. നീണ്ട ചുരുണ്ട മുടി. കുനിഞ്ഞിരുന്നു മുളകുകീറിക്കൊണ്ടിരിക്കുകയാണ്. തലയാട്ടി താളവും പിടിക്കുന്നുണ്ട്. അവനു എന്തോ പന്തികേട് തോന്നി. പെരിയണ്ണാ വല്ല പ്രാന്തിയുമാണോ. അവളുടെ കൈയിലിരിക്കുന്ന ഇരുമ്പ് കീറുന്നത് മുളകല്ല, സ്വന്തം കഴുത്താണെന്നു അവനു തോന്നി. എന്തായാലും വല്ലതും കഴിച്ചേ പറ്റൂ. മടിക്കുത്തിലെ കത്തിയിൽ മുറുക്കെപ്പിടിച്ചു അവൻ വിളിച്ചു.
"ദേ ..."
ഒരനക്കവും ഇല്ല. തല വല്ലാതെ ആട്ടുന്നു, മുളക് വാശിയോടെ അരിയുന്നു. രണ്ടു തവണ കൂടി വിളിച്ചു. അവൾ ഗൗനിക്കുന്നില്ല .
രണ്ടും കൽപ്പിച്ചു അവൻ അവളുടെ തോളിൽ പിടിച്ചു "പിന്നെ..."
കീറൽ നിന്നു. പക്ഷെ അവൾ ഞെട്ടിയില്ല. തലയുയർത്തി അവനെ രൂക്ഷമായി നോക്കി. ശങ്കരൻ കൈയ്യെടുത്തു.
അവൾ ദേഷ്യത്തോടെ ഒച്ചയുയർത്തി പറഞ്ഞു "എനെറെ വിരലിപ്പോ പിച്ചാത്തി കൊണ്ട് മുറിഞ്ഞേനെല്ലോ , തനിക്കെന്തോ വേണം?"
അവളുടെ കണ്ണിൽ നോക്കിയപ്പോൾ കഴിഞ്ഞാഴ്ച കണ്ട റിവോൾവർ റാണിയിലെ വിജയലളിതയെ അവനു ഓർമ്മ വന്നു.ശങ്കരൻ പതറി. വിശപ്പ് കണ്ണിൽ ഇരച്ചു കയറി.
അവൾ അലറി "എന്തോ വേണമെന്ന്..!!!"
അവൻ പാതി മയങ്ങി മുഴച്ചു നിന്ന ഒരു വേരിലേക്ക് വീണു. അവൾ പിച്ചാത്തിയിട്ടിട്ട് വേഗം എഴുന്നേറ്റ് അവനെ പിടിച്ചിരുത്തി. തലയിൽപ്പിടിച്ചു ഗ്ലാസിൽ വെള്ളം കൊടുത്തു. വെളിവ് വീണ ശങ്കരൻ അവളുടെ മുഖത്തു നോക്കി മൊഴിഞ്ഞു "വിശക്കുന്നു"
"ഓഹോ അത്രേയുള്ളോ കാര്യം, ഞാൻ കരുതി വല്ല ചുഴലിയും ആയിരിക്കുമെന്ന് . ഈ കോഴിയെ ഒന്ന് ശെരിയാക്കട്ടെ."
തന്റെ ഗർഭഗൃഹത്തിലെ കംപ്യൂട്ടർ സ്ക്രീനിൽ ഇതൊക്കെ കണ്ടുകൊണ്ടിരുന്ന പെരിയസാമി അഥവാ പെരിയണ്ണ കാത്തവരായന്റെ അടുത്തു പറഞ്ഞു , ഇവളിത് എന്തോ ഭാവിച്ചാ...!!!
നാരസിംഹരസായനം കഴിച്ചു കൊണ്ടിരുന്ന കാത്തവരായാൻ പെട്ടെന്ന് ചുമച്ചു രസായനം തലയ്ക്ക് കയറി. പെരിയണ്ണ രൂക്ഷമായി കാത്തനെ നോക്കി. ഡബിൾ ക്ലിക്ക് ചെയ്തു ഫുൾസ്ക്രീൻ ആക്കി.
"ചോറ് മാത്രം തന്നാ മതി , ഇല്ലെങ്കിൽ ഞാൻ ചാകും, കോഴി കൂട്ടി പിന്നെ കഴിക്കാം." തളർന്നു കൊണ്ട് ശങ്കരൻ പറഞ്ഞു.അവൾക്ക് പാവം തോന്നി, ചിരിച്ചു കൊണ്ട് അവനു ചോറ് ഒരിലയിൽ കൊടുത്തു. അവന്റെ ആക്രാന്തം കണ്ടിട്ട് താടിക്ക് കൈ കൊടുത്തു കൊണ്ട് അവൾ പറഞ്ഞു .
"യു ആർ റ്റൂ ഇൻസേൻ "
ഏമ്പക്കം വിട്ടു ശങ്കരൻ ആരാഞ്ഞു "എന്തോന്നാ ?"
അരിഞ്ഞു വച്ച സാമഗ്രികളും കോഴിക്കഷ്ണങ്ങളും കലത്തിലിട്ട് അടച്ചു കൊണ്ട് അവൾ പറഞ്ഞു "ഒന്നുമില്ല"
ഒരു ബീഡിയെടുത്തു കൊളുത്തി കുറച്ചു നേരം അവൻ അനങ്ങാതെയിരുന്നു. എന്നിട്ട് കൈലിത്തുമ്പ് കൊണ്ട് മുഖം തുടച്ചു. അവളോട് ചോദിച്ചു "എന്താ പേര്"
ഇനി ഈ ലോകത്ത് നിനക്ക് മാത്രം അറിയാൻ പോകുന്ന ഒരു രഹസ്യം പാറുക്കുട്ടി പറയാം.
"ശങ്കരൻ ചോറ് കഴിക്കൂ, നല്ല കറിയല്ലേ ?"പാറു കൊഞ്ചി.
അവൻ നിസ്സഹായതയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. പാറു നിരങ്ങി അവന്റെ അടുത്തേക്ക് വന്നു. ചോറും ഇറച്ചിച്ചാറും കുഴച്ച കൈകൊണ്ട് അവൻറെ മുടി തലോടി."എനിക്ക് മാത്രേ അറിയൂ... പേടിക്കണ്ട"
പകുതി തിന്ന ചോറിനും കറിക്കും മുകളിലൂടെ അവൻ പാറുക്കുട്ടിയുടെ മടിയിലേക്ക് വീണു. വേരിന്റെ മുകളിൽ വച്ചിരുന്ന കോഴികൂട്ടാന്റെ കലം അവളുടെ കൈ തട്ടി അവരുടെ മുകളിൽ വീണു. ശങ്കരന്റെ നാവിലെ രസമുകുളങ്ങൾ പെരിയണ്ണാവിന്റെ കംപ്യൂട്ടർ സ്ക്രീനിന്റെ പിക്സിലുകളിൽ ആർത്തിയുടെ രുചി പടർത്തി.ഇറച്ചിയുടെ ഭേദവ്യത്യാസങ്ങൾ മറന്നു പോയ പാറുക്കുട്ടി കണ്ണിൽകണ്ടതൊക്കെ വാരിത്തിന്നു, ശങ്കരന് കൂടുതൽ വിശപ്പ് വേവിച്ചു നൽകി.
അട്ടമേഘങ്ങളെ പിഴിഞ്ഞെടുത്ത കൈകൾ ശങ്കരന്റെ ചെതുമ്പലുകൾ ഇരിഞ്ഞെടുത്തു.അരളിമരത്തിന്റെ വേരുകൾ സെപ്റ്റിക്കായി സംഗീതം പൊട്ടിയൊലിച്ചു.
"എൻ മേഘമേ വാ വാ
ഇതഴ് നീരൈ തൂവ്
മന്മഥകോവിലിൽ പാലഭിഷേകം"
ഈ കളിയുടെ പോക്ക് എങ്ങോട്ടാണെന്ന് പെരിയസാമിക്ക് ചെറുതായിട്ട് പിടികിട്ടിത്തുടങ്ങി.
മേല് മുഴുവൻ ഉണങ്ങിയ ചാറുമായി ശങ്കരൻ ഉറക്കമെണീക്കുമ്പോൾ വെയിലാറിയിരുന്നു. ചുറ്റിനും ഉച്ഛിഷ്ടങ്ങൾ . പാറു എവിടെ? അവന്റെ മുതുകിലെ നഖക്ഷതങ്ങൾക്ക് അട്ടക്കാലുകളുടെ രൂപമായിരുന്നു.

മറുപടി "പാറുക്കുട്ടി" എന്നായിരുന്നു.
ഇത് കേട്ട് പെരിയണ്ണ ഞെട്ടി "എടി കാർത്യായിനി !!!"
"ഞാൻ ശങ്കരൻ"
അവളുടെ മുഖത്തേക്ക് കോഴിക്കറിയുടെ ചൂട് ആവി അടിച്ചു കയറി. അവൾ ആഞ്ഞു വലിച്ചു.
""നീ ഒറ്റയ്ക്കിരുന്നു തലയാട്ടുന്നത് കണ്ടപ്പോൾ ഞാൻ കരുതി വല്ല വട്ടുമായിരിക്കുമെന്ന്."- എന്തോ തമാശ പറയുന്നത് പോലെ അവൻ ചിരിച്ചു.
അവൾ ഇരിക്കുനന്തിന്റെ പിറകിൽ നിന്നും ഒരു വള്ളി പുറത്തെടുത്തു. അതിന്റെ ഒരറ്റം അരളി മരത്തിന്റെ വേരിൽ കുത്തി വച്ചിട്ടുണ്ട്. അവളുടെ കൈയ്യിൽ ഇരിക്കുന്ന അറ്റം രണ്ടായിപിരിഞ്ഞു ഓരോന്നിലും ചുവന്ന നിറത്തിൽ ഓരോ കുമിളപോലുള്ള എന്തോ ഒന്ന് പിടിപ്പിച്ചിരിക്കുന്നു. അവൾ കൈ നീട്ടി അവനത് നൽകി. എന്നിട്ടത് ചെവിയിൽ വയ്ക്കാൻ ആംഗ്യം കാണിച്ചിട്ട് അവൾ കലം പൊക്കി കറിയുടെ ആവി മൂക്കിലേക്ക് വലിച്ചു കയറ്റി.
ശങ്കരൻകുട്ടി ചെവിയിൽ വച്ചപ്പോൾ !!!
"മൂടിവയ്ത്ത പൂന്തോപ്പ് കാലം യാവും നീ കാപ്പ്
ഇദയം ഉറങ്ങാത് ഇമൈഗൾ ഇറങ്ങാത്
തേനേ....."
ഒന്ന് അദ്ഭുതപ്പെടാൻ പോലും ആവാതെ ഇഷ്ടപ്പെട്ട പാട്ടു കേട്ടു കൊണ്ട് അവൻ പോലുമറിയാതെ അവൻ തലയാട്ടി. ഇത് കണ്ട പാറു പൊട്ടിച്ചിരിച്ചു. അവൻ ചെവിയിൽ നിന്നും അതെടുത്തു തിരിച്ച കൊടുത്തു.
"ഇപ്പൊ മനസ്സിലായോ?" അവൾ ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചു.
അവളുടെ ചിരി ഇളമൈ കാലങ്ങളിലെ ശശികലയെപ്പോലെ തന്നെയല്ലേ എന്നൊരു സംശയം ശങ്കരന് തോന്നാതെയിരുന്നില്ല. തുപ്പാക്കിയില്ലാ കലൈവാണി.
"ഇതെങ്ങനെ ഈ പാട്ടു കേൾക്കുന്നത്? - കൈയ്യിലിരുന്ന കത്തി അരളിയുടെ വേരിൽ കുത്തിക്കൊണ്ട് ശങ്കരൻ ചോദിച്ചു.
"ശങ്കരൻകുട്ടിയെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ അന്വേഷിക്കുന്നത്?" അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
അവൻ കത്തി മടക്കി.
നീയെന്താ ബാക്കിയുണ്ടായിരുന്നവരുടെ കൂടെ മലയിറങ്ങാഞ്ഞത്? എന്ന ചോദ്യം അവൻ ചോദിച്ചില്ല.
കോഴിക്കറി തിളച്ചുവന്നപ്പോൾ പാറുക്കുട്ടി മടിക്കുത്തിൽ നിന്നും ഒരു പൊതിയെടുത്തഴിച് രണ്ട് നുള്ള് കലത്തിലേക്കിട്ടു.
താഴെയുള്ള അട്ടക്കൈഅമ്മൻറെ പൂജാരി തന്നതാണ്. ഗുണഗണങ്ങൾ അനവധിനിരവധിയാണ്. അവൻ ചോദിക്കാതെ തന്നെ അവൾ ഇട്ട പൊടിയെക്കുറിച്ചു അവന് വിവരം നൽകി.
അട്ടകൈഅമ്മനോ , വർഷങ്ങളായി ഇവിടെ വരുന്ന ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ. ശങ്കരന് ശങ്ക.
"ശങ്കരാ, കാണണംന്ന് വച്ച് വരണം. മലയുടെ പാതി കയറിക്കഴിയുമ്പോൾ വലത്തോട്ട് ഒരു ഊടുവഴിയുണ്ട്. അതിലെ പോയാൽ അമ്മനെ കാണാം. നീ കാണാൻ വരുന്ന പെരിയണ്ണന്റെ ചന്തിക്ക് നുള്ളി ഒരു മൂലയ്ക്ക് ഇരുത്തിയവളാണ് അമ്മൻ.
"അതിപരിചിതമെനിക്കവൾശീലം" - പെരിയണ്ണന്റെ നരച്ച മീശ പോലും ക്രോധം കൊണ്ട് ചുവന്നു തുടുത്തു.
പണ്ട് ഈ മലയിലും നിന്റെ നാടിനെ ചുറ്റിയൊഴുകുന്ന തോടിന്റവിടെ വരെ ഒരു മഹാമഴ പെയ്തു. കൊടും പെയ്ത്ത് . പെയ്യുന്നത് വെള്ളമല്ല, അട്ടകളാണെന്ന് മാത്രം. നമ്പൂരി മുതൽ പെരുമാളാൻ വരെ.പല നീളത്തിലും വണ്ണത്തിലും നിറത്തിലും. ആളുകളുടെ മുഖത്തും മേത്തും അട്ടകൾ ഇഴഞ്ഞു നടന്നു. വാ തുറന്നു കിടന്നുറങ്ങിയവരുടെ വായിലൂടെ അട്ടക്കൂട്ടം ഇഴഞ്ഞു വയറ്റിലെത്തി പെറ്റുപെരുകി. ആൺപെൺ വ്യത്യാസമില്ലാതെ ആളുകൾ ഗർഭം ധരിച്ചു. അട്ടകളെ പെറ്റുകൂട്ടി. പെരിയണ്ണന് പോലും ഒന്നും ചെയ്യാനായില്ല. ചീഞ്ഞ ശവങ്ങളുടെ മണമടിച്ച് അമ്മൻ ഉറക്കമെണീറ്റു. പെരിയണ്ണന്റെ തന്തയ്ക്ക് വിളിച്ചു കൊണ്ട് അവൾ രണ്ടു കൈകളും നീട്ടി അട്ടമേഘങ്ങളെ മുഴുവൻ ഞെരിച്ചുടച്ചു. ചാറ് പിഴിഞ്ഞു. ആ ചാറ് നാക്കു നീട്ടിപ്പിടിച്ച് നിഴലിൽ ഉണക്കിപൊടിയാക്കി അമ്മൻ ഈ മലയുടെ മുകളിൽ നിന്നും ഊതിപ്പറപ്പിച്ചു. അത് പാറി വന്നു എല്ലായിടത്തും വീണു. അട്ടകളുടെ നീണ്ട ശരീരം ഉണങ്ങിപ്പൊടിയായി കാറ്റിൽ പറന്നു പോയി. ആളുകളുടെ ഉള്ളിൽ നിന്നും എല്ലാം ഇഴഞ്ഞും തെറിച്ചും തൂറിയും പുറത്തേക്ക് വന്നു. അവർ സുഖത്തെ പ്രാപിച്ചു. എന്നാൽ ഇവറ്റകളുടെ കാലുകൾ ചത്തില്ല. അത് മണ്ണിലും മലയിലും ഇലയിലും ഇഴയാൻ തുടങ്ങിയപ്പോൾ അമ്മൻ തന്നെ ഒരു ചൂലും മുറവുമായി വന്നു എല്ലാറ്റിനെയും തൂത്തു വാരി ആ തോട്ടിൽ കൊണ്ടുക്കളഞ്ഞു . തോടിന്റെ അടിത്തട്ടിൽ പോയി നോക്കിയാൽ കാണാം റീലുകളെ ഒഴുക്കിക്കൊണ്ടു പോകുന്നത് ഈ അട്ടകാലുകളാണ്.
ശങ്കരന്റെ സർവ്വപ്രജ്ഞയും അറ്റുപോയി .ക്രമാതീതമായി തുറന്ന വായിലേക്ക് ഒരു കോഴിക്കഷണം വച്ച് കൊടുത്തിട്ട് അവൾ ചോദിച്ചു.
"ഉപ്പുണ്ടോ"
അവിചാരിതമായി വന്നുവീണ ചെറുചൂടിൽ അവൻ ഞെട്ടി കോപ്രായങ്ങൾ കാട്ടി വല്ലവിധേനയും ചവച്ചിറക്കി; ശാന്തനായി.
"എല്ലാം പാകത്തിന്. അതൊക്കെപ്പോട്ടെ നിനക്കിതൊക്കെ എങ്ങനെ...?"
കൈവെള്ളയിലെ ചാറ് നക്കി രുചിനോക്കുന്നതിന്റെയിടയിൽ അവളുടെ സാരി മാറിൽ നിന്നും ഊർന്നു വീണു.
ശാന്താനായിരുന്ന ശങ്കരന് അശാന്തിയുടെ വലിയ വിടവുകൾ വെളിവാക്കിക്കൊണ്ട് പാറുക്കുട്ടിയുടെ വലിയ മുലകൾ പ്രത്യക്ഷമായി. അവന്റെ വായ വീണ്ടും തുറക്കാൻ സമയം കൊടുക്കാതെ അവൾ സാരി വലിച്ചിട്ട് കാഴ്ച മറപ്പിച്ചു.
അവന്റെ കണ്ണുകൾ വിടരുന്നത് കണ്ട് ചുണ്ടിന്റെ മൂലയിൽ നിന്നും പടർന്നു വന്ന പുഞ്ചിരിയും അടുപ്പിലെ തീക്കനലും അവൾ വെള്ളമൊഴിച്ചു കെടുത്തി.

അവന് എന്തോ ഒരിഷ്ടം അവളുടെ കണ്ണുകളിലും മുടിയിലും നോക്കുമ്പോൾ.അവൻ അടുത്തേക്ക് നീങ്ങിയിരുന്നു.
പെരിയണ്ണാ സ്പീക്കറിന്റെ ശബ്ദം കൂട്ടി.
ചോറ്റാനിക്കരയിലെ സ്ത്രീയെ പോലീസ് പിടിച്ചപ്പോൾ അവൾ അമ്മനെ വിളിച്ചു കരഞ്ഞപ്പോൾ അമ്മൻ അട്ടകളെ ഞെരിച്ചുടയ്ക്കുന്ന തിരക്കിലായിരുന്നു. അവളെ സഹായിക്കാൻ കഴിയാതെ വന്നതിൽ അമ്മൻ പിന്നീട് ഓർത്തോർത്തു വിലപിച്ചു അങ്ങനെ ഒരു രാത്രി അമ്മന്റെ ദുഃഖം അണപൊട്ടിയൊഴുകി. വലിയവായിൽ നിലവിളിച്ചു. അങ്ങനെയാണ് കല്പകശ്ശേരി മനയിലെ കളിമൺ വിഗ്രഹം പൊട്ടിത്തെറിച്ചത്.
ഈ കഥയിൽ അവനു അത്ര താല്പര്യം തോന്നിയില്ല, മാത്രമല്ല വാങ്ങിവെച്ച കോഴിക്കറി കണ്ടപ്പോൾ ശങ്കരന്റെ ഉള്ളിൽ വിശപ്പ് പുതിയ ഭാഷ്യം രചിക്കാൻ ആരംഭിച്ചു.
അവൻ പോയി രണ്ടു വലിയ ഇലകൾ കൊണ്ട് വന്നു.
കാർത്യായനി ഒരാൾക്ക് പൊടിയിട്ട കോഴിക്കറി കൊടുക്കുകയോ !!! പെരിയണ്ണനും കാത്തവരായാനും അതി വിശ്വസിക്കാനായില്ല.
കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ശങ്കരൻ ചോദിച്ചു.
"ഈ അറക്കുന്ന കോഴികളുടെ തലയെല്ലാം എവിടെ?കുഴിച്ചിടുമോ അതോ അതും വേവിച്ചു തിന്നുമോ?
"തലകളെക്കുറിച്ച് കൂടുതൽ അറിയാവുന്നത് ശങ്കരൻകുട്ടിക്കല്ലേ ?
ശങ്കരന്റെ തലച്ചോറിൽ ഒരു ശൂലം വന്നു തറച്ചു. "നീയെന്താ പറഞ്ഞത്!!!"
അവൻ കഴിക്കുന്നത് നിർത്തി."നീയെങ്ങനെ കണ്ടു ?, പറയെടി.!"
"ശങ്കരൻ എൻറെ മാറ് കണ്ടില്ലേ ? അത് പോലെ ഞാനും കണ്ടു."
അവൻ അസ്വസ്ഥനായി.വിശപ്പ് കെട്ടു . ഇത്രെയും കാലമായി ആരും അറിഞ്ഞിട്ടില്ലെന്ന് കരുതിയത് ഇപ്പൊ ഒരു പരിചയവുമില്ലാത്ത ഒരു പെണ്ണിന് അറിയാമെന്ന് വന്നിരിക്കുന്നു.
പെരിയണ്ണാ സ്പീക്കറിന്റെ ശബ്ദം കൂട്ടി.
ചോറ്റാനിക്കരയിലെ സ്ത്രീയെ പോലീസ് പിടിച്ചപ്പോൾ അവൾ അമ്മനെ വിളിച്ചു കരഞ്ഞപ്പോൾ അമ്മൻ അട്ടകളെ ഞെരിച്ചുടയ്ക്കുന്ന തിരക്കിലായിരുന്നു. അവളെ സഹായിക്കാൻ കഴിയാതെ വന്നതിൽ അമ്മൻ പിന്നീട് ഓർത്തോർത്തു വിലപിച്ചു അങ്ങനെ ഒരു രാത്രി അമ്മന്റെ ദുഃഖം അണപൊട്ടിയൊഴുകി. വലിയവായിൽ നിലവിളിച്ചു. അങ്ങനെയാണ് കല്പകശ്ശേരി മനയിലെ കളിമൺ വിഗ്രഹം പൊട്ടിത്തെറിച്ചത്.
ഈ കഥയിൽ അവനു അത്ര താല്പര്യം തോന്നിയില്ല, മാത്രമല്ല വാങ്ങിവെച്ച കോഴിക്കറി കണ്ടപ്പോൾ ശങ്കരന്റെ ഉള്ളിൽ വിശപ്പ് പുതിയ ഭാഷ്യം രചിക്കാൻ ആരംഭിച്ചു.
അവൻ പോയി രണ്ടു വലിയ ഇലകൾ കൊണ്ട് വന്നു.
കാർത്യായനി ഒരാൾക്ക് പൊടിയിട്ട കോഴിക്കറി കൊടുക്കുകയോ !!! പെരിയണ്ണനും കാത്തവരായാനും അതി വിശ്വസിക്കാനായില്ല.
കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ശങ്കരൻ ചോദിച്ചു.
"ഈ അറക്കുന്ന കോഴികളുടെ തലയെല്ലാം എവിടെ?കുഴിച്ചിടുമോ അതോ അതും വേവിച്ചു തിന്നുമോ?
"തലകളെക്കുറിച്ച് കൂടുതൽ അറിയാവുന്നത് ശങ്കരൻകുട്ടിക്കല്ലേ ?
ശങ്കരന്റെ തലച്ചോറിൽ ഒരു ശൂലം വന്നു തറച്ചു. "നീയെന്താ പറഞ്ഞത്!!!"
അവൻ കഴിക്കുന്നത് നിർത്തി."നീയെങ്ങനെ കണ്ടു ?, പറയെടി.!"
"ശങ്കരൻ എൻറെ മാറ് കണ്ടില്ലേ ? അത് പോലെ ഞാനും കണ്ടു."
അവൻ അസ്വസ്ഥനായി.വിശപ്പ് കെട്ടു . ഇത്രെയും കാലമായി ആരും അറിഞ്ഞിട്ടില്ലെന്ന് കരുതിയത് ഇപ്പൊ ഒരു പരിചയവുമില്ലാത്ത ഒരു പെണ്ണിന് അറിയാമെന്ന് വന്നിരിക്കുന്നു.
"ശങ്കരൻ ചോറ് കഴിക്കൂ, നല്ല കറിയല്ലേ ?"പാറു കൊഞ്ചി.
അവൻ നിസ്സഹായതയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. പാറു നിരങ്ങി അവന്റെ അടുത്തേക്ക് വന്നു. ചോറും ഇറച്ചിച്ചാറും കുഴച്ച കൈകൊണ്ട് അവൻറെ മുടി തലോടി."എനിക്ക് മാത്രേ അറിയൂ... പേടിക്കണ്ട"
പകുതി തിന്ന ചോറിനും കറിക്കും മുകളിലൂടെ അവൻ പാറുക്കുട്ടിയുടെ മടിയിലേക്ക് വീണു. വേരിന്റെ മുകളിൽ വച്ചിരുന്ന കോഴികൂട്ടാന്റെ കലം അവളുടെ കൈ തട്ടി അവരുടെ മുകളിൽ വീണു. ശങ്കരന്റെ നാവിലെ രസമുകുളങ്ങൾ പെരിയണ്ണാവിന്റെ കംപ്യൂട്ടർ സ്ക്രീനിന്റെ പിക്സിലുകളിൽ ആർത്തിയുടെ രുചി പടർത്തി.ഇറച്ചിയുടെ ഭേദവ്യത്യാസങ്ങൾ മറന്നു പോയ പാറുക്കുട്ടി കണ്ണിൽകണ്ടതൊക്കെ വാരിത്തിന്നു, ശങ്കരന് കൂടുതൽ വിശപ്പ് വേവിച്ചു നൽകി.
അട്ടമേഘങ്ങളെ പിഴിഞ്ഞെടുത്ത കൈകൾ ശങ്കരന്റെ ചെതുമ്പലുകൾ ഇരിഞ്ഞെടുത്തു.അരളിമരത്തിന്റെ വേരുകൾ സെപ്റ്റിക്കായി സംഗീതം പൊട്ടിയൊലിച്ചു.
"എൻ മേഘമേ വാ വാ
ഇതഴ് നീരൈ തൂവ്
മന്മഥകോവിലിൽ പാലഭിഷേകം"
ഈ കളിയുടെ പോക്ക് എങ്ങോട്ടാണെന്ന് പെരിയസാമിക്ക് ചെറുതായിട്ട് പിടികിട്ടിത്തുടങ്ങി.
മേല് മുഴുവൻ ഉണങ്ങിയ ചാറുമായി ശങ്കരൻ ഉറക്കമെണീക്കുമ്പോൾ വെയിലാറിയിരുന്നു. ചുറ്റിനും ഉച്ഛിഷ്ടങ്ങൾ . പാറു എവിടെ? അവന്റെ മുതുകിലെ നഖക്ഷതങ്ങൾക്ക് അട്ടക്കാലുകളുടെ രൂപമായിരുന്നു.
Crazy story and surreal. Great
ReplyDelete